Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനം നേരിട്ട കൊടും പ്രളയത്തിൽ ഇതുവരെ ചത്തത് പത്ത് ലക്ഷം വളർത്തുമൃഗങ്ങൾ; 45000 മൃഗങ്ങളുടെ ജഡം ഇന്നലെ കുഴിച്ചിട്ടു; മൃഗങ്ങളുടെ കണക്കെടുപ്പിനും കുഴിച്ചുമൂടലിനും നേതൃത്വം നൽകുന്നത് മൃഗസംരക്ഷണ വകുപ്പും ശുചിത്വമിഷനും നേരിട്ട്; പലയിടത്തും മൃതദേഹങ്ങൾ സംസ്‌ക്കരിക്കാത്തത് പകർച്ചവ്യാഥി ഭീതി പടർത്തുന്നു

സംസ്ഥാനം നേരിട്ട കൊടും പ്രളയത്തിൽ ഇതുവരെ ചത്തത് പത്ത് ലക്ഷം വളർത്തുമൃഗങ്ങൾ; 45000 മൃഗങ്ങളുടെ ജഡം ഇന്നലെ കുഴിച്ചിട്ടു; മൃഗങ്ങളുടെ കണക്കെടുപ്പിനും കുഴിച്ചുമൂടലിനും നേതൃത്വം നൽകുന്നത് മൃഗസംരക്ഷണ വകുപ്പും ശുചിത്വമിഷനും നേരിട്ട്; പലയിടത്തും മൃതദേഹങ്ങൾ സംസ്‌ക്കരിക്കാത്തത് പകർച്ചവ്യാഥി ഭീതി പടർത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സംസ്ഥാനം നേരിട്ട പ്രളയത്തിൽ ഇരുവരെ ചത്തത് പത്ത് ലക്ഷത്തിലധികം വളർത്തു മൃഗങ്ങൾ. ചത്ത വളർത്തുമൃഗങ്ങളിൽ 4,500 എണ്ണത്തിന്റെ ജഡം ഇന്നലെ കുഴിച്ചുമൂടി. മൃഗസംരക്ഷണ വകുപ്പിന്റേയും ശുചിത്വമിഷന്റേയും സംയുക്തപ്രവർത്തനമായിട്ടാണ് ചത്തമൃഗങ്ങളെ കുഴിച്ചുമൂടാനുള്ള പ്രക്രിയകൾ പുരോഗമിക്കുന്നത്. മൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ മാത്രമാണോ രോഗം ബാധിച്ചാണോ മരിച്ചതെന്നും പരിശോധ്ക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് നാല് ദിവസമായി സമഗ്രമായ കണക്കെടുപ്പ് തന്നെ തുടരുകയാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലെ പല സ്ഥലങ്ങളിലെയും നാശത്തെക്കുറിച്ചു പ്രാഥമിക വിവരം പോലും ലഭിച്ചിട്ടില്ലെന്നു മൃഗസംരക്ഷണ ഡയറക്ടർ ഡോ. എൻ.എൻ.ശശി പറഞ്ഞു. വളർത്തുമൃഗങ്ങൾ കൂടുതലുള്ള ജില്ലകളാണിവ. വയനാട്ടിൽ ഭൂരിഭാഗവും പുതിയ സങ്കരഇനം പശുക്കളായതിനാൽ അവയ്ക്കു വെള്ളത്തിൽ അധികനേരം പിടിച്ചുനിൽക്കാനാവില്ല.

സംസ്ഥാനത്തെ ഒൻപതര ലക്ഷം കർഷകർ രജിസ്റ്റർ ചെയ്തതിനാൽ ജിയോ ടാഗ് വഴി അവരുടെ വളർത്തുമൃഗങ്ങളുടെ സ്ഥിതി അറിയാനാകും. ദുരന്തത്തെ അതിജീവിച്ച കന്നുകാലികൾക്കു ക്ഷീരവികസന വകുപ്പു മുഖേനയാണു തീറ്റ ലഭ്യമാക്കുന്നത്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് കർണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണു കാലിത്തീറ്റ എത്തിക്കുന്നത്. വളർത്തു മൃഗങ്ങളെ കുഴിച്ചുമൂടുമ്പോൾ അതീവ ശുചിതൃ ക്രമങ്ങൾ പാലിക്കണമെന്നാണ് ശുചിത്രമിഷനും മൃഗസംരക്ഷഴ വകുപ്പും മുന്നറിയിപ്പ് നൽകുന്നത്.

മുന്നറിയിപ്പുകൾ ഇവയൊക്കെ:-

* സംസ്‌കരിക്കാൻ തൊട്ടടുത്ത മൃഗസംരക്ഷണ വകുപ്പ് ഒാഫിസിന്റെ സഹായവും തദ്ദേശ സ്ഥാപന അസിസ്റ്റന്റ് സെക്രട്ടറിയുടെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നിർദ്ദേശവും തേടണം.

* ഉറപ്പുള്ള മണ്ണിൽ ജലസ്രോതസ്സിൽനിന്ന് 10 മീറ്റർ ദൂരെ ആറു മീറ്റർ വരെ താഴ്ചയിൽ കുഴിയെടുക്കണം. കുഴിയിൽ കരിയില വിതറിവേണം ജഡം മണ്ണിട്ടു മൂടാൻ. അതിനു മുകളിൽ കനമുള്ള വസ്തുക്കൾ വയ്ക്കണം.

* രോഗമുള്ള കന്നുകാലികളുടെ ജഡം മൂടുമ്പോൾ ചുണ്ണാമ്പ് അല്ലെങ്കിൽ നീറ്റുകക്ക ഉൾപ്പെടെയുള്ള മിശ്രിതങ്ങൾ ഉപയോഗിക്കണം.

* കുഴിയെടുക്കാൻ സൗകര്യമില്ലാത്തിടത്തു ചിരട്ട, വിറക്, ചകിരി എന്നിവ കൊണ്ടു ജഡം കത്തിച്ചു സംസ്‌കരിക്കണം.

* സംസ്‌കരിക്കാൻ സ്ഥലമില്ലെങ്കിൽ മൊബൈൽ വാതക ശ്മശാനങ്ങൾ ഉപയോഗിക്കണം.

* മൃഗങ്ങളുടെ ജഡം പുഴയിലോ കായലിലോ ഉപേക്ഷിക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP