Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ സെസ് വിജ്ഞാപനമിറങ്ങി; ജൂൺ ഒന്നു മുതൽ നിലവിൽവരും; 100 രൂപയ്ക്ക് മേലെയുള്ള 928 ഉൽപന്നങ്ങൾക്ക് വിലകൂടും; ബില്ലിൽ ജിഎസ്ടിക്ക് പുറമേ പ്രളയ സെസും ഇനി രേഖപ്പെടുത്തും

പ്രളയ സെസ് വിജ്ഞാപനമിറങ്ങി; ജൂൺ ഒന്നു മുതൽ നിലവിൽവരും; 100 രൂപയ്ക്ക് മേലെയുള്ള 928 ഉൽപന്നങ്ങൾക്ക് വിലകൂടും; ബില്ലിൽ ജിഎസ്ടിക്ക് പുറമേ പ്രളയ സെസും ഇനി രേഖപ്പെടുത്തും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയ സെസ് ജൂൺ ഒന്നു മുതൽ നിലവിൽ വരും. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇന്നിറങ്ങി. പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലിൽ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സെസ് ബാധകമാകും.കേരള പുനർനിർമ്മാണത്തിനു പണം കണ്ടെത്താനായിട്ടാണ് പ്രളയ സെസ് ഏർപ്പെടുത്തുന്നത്.

രണ്ടു വർഷത്തേയ്ക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം സെസ് പിരിക്കാനാണ് തീരുമാനം. ഉൽപന്നങ്ങളുടെ അഞ്ച് ശതമാനത്തിനു മുകളിലേയ്ക്കുള്ള നികുതി സ്ലാബുകളിലായിരിക്കും സെസ്. സിനിമാ ടിക്കറ്റ്, റെയിൽവേ അടക്കമുള്ള സേവനങ്ങൾക്ക് ഈ സ്ലാബ് ബാധകമായിരിക്കില്ല.

5 ശതമാനത്തിനു മുകളിൽ ചരക്ക്, സേവന നികുതി (ജിഎസ്ടി) ഈടാക്കുന്ന എല്ലാ സാധനങ്ങൾക്കും ഇതോടെ ജൂൺ മുതൽ 1% സെസ് ചുമത്തും. 12%, 18%, 28% ജിഎസ്ടി നിരക്കുകൾക്ക് കീഴിൽ വരുന്ന 928 ഉൽപന്നങ്ങൾക്ക് വില ഉയരാം. 100 രൂപയ്ക്ക് മേലെ വിലയുള്ള ഉൽപന്നങ്ങൾക്കാണ് സെസ് ബാധ്യത ഒരു രൂപ മുതൽ വന്നു തുടങ്ങുക.

ബില്ലിൽ ജിഎസ്ടിക്ക് പുറമേ പ്രളയ സെസും ഇനി രേഖപ്പെടുത്തും. ജിഎസ്ടി 5 ശതമാനത്തിൽ താഴെയാണെങ്കിലും സ്വർണം, വെള്ളി ആഭരണങ്ങൾക്ക് 0.25 ശതമാനം സെസ് ചുമത്തിയിട്ടുണ്ട്. ചെറിയ അളവിൽ സ്വർണം വാങ്ങുന്നവരെ ഇതു കാര്യമായി ബാധിക്കില്ല. എന്നാൽ വിവാഹത്തിനും മറ്റും കൂടുതൽ സ്വർണം വാങ്ങുന്നവർക്കു മേൽ ഭാരമേറും.

ചെറുകിടവ്യാപാരികൾ വിറ്റഴിക്കുന്ന സാധനങ്ങളെ പ്രളയ സെസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാർഷിക വിറ്റുവരവ് ഒന്നരക്കോടിവരെ ഉള്ളവർക്കാണ് പ്രളയ സെസ് ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനകത്തു നടക്കുന്ന ഇടപാടുകൾക്കായിരിക്കും സെസ്സ് ബാധകമാകുക. ജിഎസ്ടി ബാധകമായ സംസ്ഥാനാന്തര ഇടപാടുകൾക്ക് സെസ്സ് ഇല്ല.

രജിസ്ട്രേഷനില്ലാത്തവർക്കു നടത്തുന്ന സപ്ലൈക്ക് മാത്രമാണ് പ്രളയ സെസ്സ് ചുമത്തുക. രജിസ്ട്രേഡ് ഇടപാടുകാരുടെ ബിൽ മുഖേനയുള്ള ഇടപാടുകളിൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും സെസ്സ് ബാധകമല്ല.സംസ്ഥാനത്തെ പ്രളയാനന്തര പുനർനിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനായി സെസ് ഏർപ്പെടുത്താൻ ബജറ്റിൽ നിർദേശമുണ്ടായിരുന്നു. ഏപ്രിൽ ഒന്നു മുതൽ സെസ് പ്രാബല്യത്തിൽ വരുത്താനായിരുന്നു തീരുമാനമെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP