Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിത ബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി വിതരണം ചെയ്തത് 6.8 ടൺ ഭക്ഷ്യവസ്തുക്കൾ; ഐഎൻഎസ് ഗരുഡയുടെ സേവനം പ്രയോജനമായി; എറണാകുളത്തു നിന്നും ഇന്ന് രക്ഷപെടുത്തിയത് 54800 പേരെ

ദുരിത ബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി വിതരണം ചെയ്തത് 6.8 ടൺ ഭക്ഷ്യവസ്തുക്കൾ; ഐഎൻഎസ് ഗരുഡയുടെ സേവനം പ്രയോജനമായി; എറണാകുളത്തു നിന്നും ഇന്ന് രക്ഷപെടുത്തിയത് 54800 പേരെ

കൊച്ചി: പ്രളയബാധിതർക്കായി 6.8ടൺ ഭക്ഷ്യവസ്തുക്കളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരം വിമാനത്താവളം വഴി ദുരിത ബാധിത പ്രദേശങ്ങളിൽ എത്തിച്ചിട്ടുള്ളത്.

പത്തനംതിട്ട,ചെങ്ങന്നൂർ,തൃശൂർ,എറണാകുളം,ആലപ്പുഴ എന്നിവടങ്ങളിലെ ദുരിത ബാധിത പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കി. 80,000 വാട്ടർ ബോട്ടിലുകൾ 68000 ഓളം ഭക്ഷണ പാക്കറ്റുകൾ, മറ്റ് ആവശ്യവസ്തുക്കൾ എന്നിവ ഐഎൻഎസ് ഗരുഡയുടെ സേവനം പ്രയോജനപ്പെടുത്തി ദുരിത പ്രദേശങ്ങളിൽ എത്തിക്കാനായി.

തലസ്ഥാനജില്ലയിൽ ശേഖരിക്കുന്ന അവശ്യവസ്തുക്കളുടെവിതരണംകളക്ടർ നേരിട്ടാണ്‌നിർവഹിക്കുന്നത്. നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി എത്തുന്നുണ്ട്. വിദേശത്തുനിന്നടക്കം നിരവധിപേരാണ് ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനായി സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിനെ ബന്ധപ്പെടുന്നത്. അടിയന്തിരമായി എത്തിക്കേണ്ട ലൈഫ് ജാക്കറ്റുകളുടെ വലിയ ശേഖരം നേവി എത്തിച്ചിട്ടുണ്ട്.

അതിനിടെ എറണാകുളം ജില്ലയിലെ വിവിധ പ്രളയബാധിത മേഖലയിൽ നിന്ന് 54800 പേരെ രക്ഷപെടുത്തി. ബോട്ട്, ഹെലികോപ്ടർ, ചെറുവഞ്ചികൾ എന്നിവയിലൂടെയും ബാർജിലൂടെയുമാണ് ഇവരെ രക്ഷിച്ചത്. ഉച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേർ റോഡ് മാർഗവും രക്ഷപെട്ടു.

15 പേരെ വ്യോമസേനയും 237 പേരെ നേവിയുമാണ് രക്ഷപെടുത്തിയത്. ഹെലികോപ്ടർ വഴി ആകെ 252 പേരെയാണ് ഇന്ന് രക്ഷപെടുത്തിയത്. പ്രളയബാധിത മേഖലകളിൽ ഭക്ഷണപ്പൊതികളുടെ വിതരണം ഊർജിതമായി പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP