Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണം ധൂർത്തടിക്കുന്നതിനോടൊപ്പം കിട്ടുന്ന കാശും കൂടെ കളഞ്ഞ് സർക്കാർ; പൊതു മേഖല ബാങ്കിൽ നിക്ഷേപിച്ചാൽ കിട്ടുന്ന കോടികൾ പലിശ കുറവുള്ള ന്യൂജെൻ ബാങ്കിൽ നിക്ഷേപിച്ച് ധനമന്ത്രി; സർക്കാരിന് മൂന്ന് മാസത്തിനിടെ നഷ്ടം 3.26 കോടി രൂപ

പണം ധൂർത്തടിക്കുന്നതിനോടൊപ്പം കിട്ടുന്ന കാശും കൂടെ കളഞ്ഞ് സർക്കാർ; പൊതു മേഖല ബാങ്കിൽ നിക്ഷേപിച്ചാൽ കിട്ടുന്ന കോടികൾ പലിശ കുറവുള്ള ന്യൂജെൻ ബാങ്കിൽ നിക്ഷേപിച്ച് ധനമന്ത്രി; സർക്കാരിന് മൂന്ന് മാസത്തിനിടെ നഷ്ടം 3.26 കോടി രൂപ

തിരുവനന്തപുരം: സർക്കാരിന് ധൂർത്തടിക്കുന്നതിൽ നമ്പർ വൺ പദവി കിട്ടുമ്പോൾ കിട്ടുന്ന പണം കളഞ്ഞും ആ സ്ഥാനം ഉറപ്പിക്കുയാണ്. കിഫ്ബിക്ക് സർക്കാർ വിഹിതമായി കിട്ടിയ 1227 കോടി രൂപ ന്യൂജെൻ ബാങ്കുകളിൽ നിക്ഷേപിച്ചാണ് സർക്കാരിന് കിട്ടേണ്ടിയിരുന്ന 3.26 കോടി രൂപയോളം ധനമന്ത്രി ആവിയാക്കിയത്. ട്രഷറിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 8.50 ശതമാനം വരെ പലിശ കിട്ടുമായിരുന്ന തുകയാണ് ചെറിയ പലിശക്ക് മറ്റ് ബാങ്കുകളിൽ നിക്ഷേപിച്ചത്.

കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ തുക ന്യൂജെൻ ബാങ്കുകളിൽ നിക്ഷേപിച്ചത്. ഇൻഡസ് ഇൻഡ്, ഐ.സിഐസി.ഐ, യെസ്, കൊടാക് മഹിന്ദ്ര എന്നീ സ്വകാര്യ ന്യൂജനറേഷൻ ബാങ്കുകളിലാണ് പണം നിക്ഷേപിച്ചത്.കഴിഞ്ഞ വർഷം കിഫ്ബിക്ക് പൊതുമോഖലാ ബാങ്കുകളിലെയും ട്രഷറിയിലെയും നിക്ഷേപത്തിന് 2.18 കോടി പലിശ കിട്ടിയപ്പോഴാണ് ഇപ്പോൾ മൂന്ന് മാസത്തിനുള്ളിൽ മാത്രം 3.2644 കോടിരൂപയാണ് പലിശയിനത്തിൽ നഷ്ടമാക്കിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ജീവനക്കാരുടെ നിക്ഷേപങ്ങൾ പോലും ട്രഷറിയിലിടണമെന്നും ശമ്പളം ട്രഷറിയിൽ തുടങ്ങുന്ന അക്കൗണ്ടിലൂടെ മാത്രം വിതരണം ചെയ്യണമെന്നും സർക്കാർ ശാഠ്യം പിടിക്കുമ്പോഴാണ് ധനമന്ത്രി ഇവിടെ ന്യൂജെൻ ബാങ്കുകളെ കയ്യയച്ച് സഹായിക്കുന്നത്.

ഐ.സിഐസി.ഐ ബാങ്കിന്റെ രണ്ടു അക്കൗണ്ടുകളിൽ 366 കോടി രൂപയും ഇൻഡസ് ഇൻഡിൽ രണ്ടു അക്കൗണ്ടുകളിൽ 211 കോടി രൂപയും യെസ് ബാങ്കിൽ 150 കോടി രൂപയും കൊടാക്ക് മഹിന്ദ്ര ബാങ്കിൽ 500 കോടി രൂപയുമാണ് നിക്ഷേപിച്ചത്. 2018 വരെയുള്ള കിഫ്ബിയുടെ മൊത്തം നീക്കിയിരുപ്പായ 4062.23 കോടിയിൽ 1227.05 കോടിയാണ് മൂന്ന് മാസത്തേക്ക് ഹ്രസ്വകാല നിക്ഷേപമായി ഈ ബാങ്കുകളിൽ നിക്ഷേപിച്ചത്.ഈ തുക ട്രഷറിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 3.26 കോടി രൂപ അധികം കിട്ടുമായിരുന്നു

ഇൻഡസ് ഇൻഡിൽ 7.16 ശതമാനവും ഐ.സിഐ സിഐയിൽ 6.40 ശതമാനവും യെസ് ബാങ്കിൽ 7.40 ശതമാനവുമാണ് പലിശ. കൊടാക്ക് മഹിന്ദ്രയിൽ 500 കോടി നിക്ഷേപിച്ചത് വെറും 5.7 ശതമാനം പലിശയ്ക്കാണ്. ഇൻഡസ് ഇൻഡ് ബാങ്കിൽ തന്നെ മുഴുവൻ തുകയും നിക്ഷേപിച്ചാൽ പോലും സർക്കാരിന് 2.5 കോടിയിലേറെ പലിശയിനത്തിൽ ലാഭം കിട്ടുമായിരുന്നു. .മുൻ വർഷങ്ങളിൽ എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലും ട്രഷറിയിലുമാണ് പണം നിക്ഷേപിച്ചിരുന്നത്.കഴിഞ്ഞ നവംബർ മുതലാണ് സ്വകാര്യ ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP