Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റവന്യൂ വകുപ്പിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയുടെ സമരം; കേരള റവന്യൂ ഡിപാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ സമരത്തെ നേരിടാൻ ഡയസ്‌നോൺ ബാധകമാക്കി സർക്കാരും

റവന്യൂ വകുപ്പിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയുടെ സമരം; കേരള റവന്യൂ ഡിപാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ സമരത്തെ നേരിടാൻ ഡയസ്‌നോൺ ബാധകമാക്കി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റവന്യൂവകുപ്പിലെ സിപിഐ അനുകൂല സംഘടന നടത്തുന്ന സമരത്തെ നേരിടാൻ സർക്കാർ നീക്കം. സമരം ചെയ്യുന്നവർക്ക് ഡയസനോൺ ബാധകമാക്കി സർക്കാർ ഉത്തരവിറക്കി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റവന്യൂ ഡിപാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്ന ജീവനക്കാർ നാളെ ഓഫീസിനു മുന്നിൽ പ്രകടനം നടത്തുമെന്ന് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.

റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കാലോചിത മാറ്റങ്ങൾ വരുത്തുന്നതിന് ധനവകുപ്പ് നിലപാടുകൾ വിലങ്ങു തടിയാകുന്നു എന്നതുൾപ്പെടെയുള്ള പരാതികൾ ഉന്നയിച്ചാണ് സിപിഐ അനുകൂല സംഘടനയായ കെആർഡിഎസ്എയുടെ സമരം. വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ പദവിയുയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, റവന്യു വകുപ്പിനോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരാനുകൂലികൾ മുന്നോട്ട് വയ്ക്കുന്നു. വില്ലേജ് ഓഫീസുകളുടെയും, കളക്ടറേറ്റുകളുടെയും, ലാൻഡ് റവന്യൂ കമ്മിഷണറേറ്റിന്റെയും മറ്റും പ്രവർത്തനം പണിമുടക്കിൽ തടസ്സപ്പെട്ടേക്കാം. സിപിഐ തന്നെയാണ് റവന്യു വകുപ്പ് ഭരിക്കുന്നത് എന്നതാണ് കൗതുകരമായ കാര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP