Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

80.67കോടി കിടന്നിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഒറ്റ വർഷം കൊണ്ട് 106.91 കോടി രൂപ ലാഭത്തിലായി; കഴിഞ്ഞ വർഷം 11 സ്ഥാപനങ്ങൾ മാത്രം ലാഭം ഉണ്ടാക്കിയത് ഇക്കുറി 14എണ്ണം ലാഭത്തിലായി; കെഎംഎല്ലിന്റെ മാത്രം ലാഭം195 കോടി; പിണറായിയുടെ ഉഗ്രശാസനക്ക് മുൻപിൽ പ്രകടനം മെച്ചപ്പെടുത്തി പൊതുമേഖല സ്ഥാപനങ്ങൾ

80.67കോടി കിടന്നിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഒറ്റ വർഷം കൊണ്ട് 106.91 കോടി രൂപ ലാഭത്തിലായി; കഴിഞ്ഞ വർഷം 11 സ്ഥാപനങ്ങൾ മാത്രം ലാഭം ഉണ്ടാക്കിയത് ഇക്കുറി 14എണ്ണം ലാഭത്തിലായി; കെഎംഎല്ലിന്റെ മാത്രം ലാഭം195 കോടി; പിണറായിയുടെ ഉഗ്രശാസനക്ക് മുൻപിൽ പ്രകടനം മെച്ചപ്പെടുത്തി പൊതുമേഖല സ്ഥാപനങ്ങൾ

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ തകർച്ചയിൽനിന്ന് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ ശക്തമായി തിരിച്ചുവരുന്നു. ഈ സാമ്പത്തികവർഷത്തെ വാർഷിക കണക്കുകൾപ്രകാരം പൊതുമേഖല സ്ഥാപനങ്ങളെല്ലാം ചേർന്ന് 106.91 കോടി രൂപ ലാഭം നേടി.

ലാഭത്തിലായ സ്ഥാപനങ്ങളുടെ എണ്ണം പതിനാലായി വർധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ സഞ്ചിതലാഭം 106.91 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ 80.67 കോടി രൂപ നഷ്ടമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 11 സ്ഥാപനങ്ങളാണ് ലാഭത്തിലുണ്ടായിരുന്നത്. 

കെ.എം.എം.എൽ., ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ എന്നീ സ്ഥാപനങ്ങൾ വൻ നേട്ടം കൊയ്തു.195 കോടിയിലധികം രൂപയുടെ ലാഭം നേടിയ കെ.എം.എം.എൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ തവണ ഇതേ സമയത്ത് 40 കോടി മാത്രമായിരുന്നു കെ.എം.എം.എല്ലിന്റെ ലാഭം.

കഴിഞ്ഞ തവണ ഇതേ സമയത്ത് 15 കോടി മാത്രമായിരുന്നു ലാഭം. 18.87 കോടി ലാഭമുണ്ടാക്കിയ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസും ചരിത്രമെഴുതി. കഴിഞ്ഞ തവണ ഇതേ സമയത്ത് 97 ലക്ഷം രൂപയായിരുന്നു ലാഭം. മൂന്നുകോടി രൂപ ലാഭമുണ്ടായിരുന്ന ടൈറ്റാനിയം നേട്ടം 20 കോടിയിലെത്തിച്ചു.

നഷ്ടത്തിലായിരുന്ന കെ.എസ്.ഡി.പി., കെ.എസ്‌ഐ.ഇ. എന്നിവ ഈ വർഷം ലാഭത്തിലായി. 4.5 കോടി നഷ്ടത്തിലായിരുന്ന കെ.എസ്.ഡി.പി. 2.1 കോടി രൂപയും 5.86 കോടി നഷ്ടത്തിലായിരുന്ന കെ.എസ്‌ഐ.ഇ. 1.64 കോടി രൂപയും ലാഭമുണ്ടാക്കി. ഒൻപത് പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം ഇത്തവണ കുറച്ചുകൊണ്ടുവാരാനുമായി.42പൊതുമേഖലാസ്ഥാപനങ്ങളാണുള്ളത്. എല്ലാ പൊതുമേഖലാസ്ഥാപനങ്ങളുടെയും നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ വ്യവസായ വകുപ്പ് സ്വീകരിക്കുന്നുണ്ട്.

യു.ഡി.എഫ്. സർക്കാർ അധികാരത്തിൽനിന്ന് ഒഴിയുമ്പോൾ 131.60 കോടി രൂപയായിരുന്നു നഷ്ടം. പൊതുമേഖലാ കമ്പനികളെ ലാഭത്തിലാക്കുന്നതിനു സർക്കാർ നടത്തിയ സമഗ്ര ഇടപെടലാണ് നേട്ടത്തിനു പിന്നിലെന്നും കരിമണലിൽനിന്ന് ടൈറ്റാനിയം ഉൽപാദിപ്പിക്കുന്നതിനു വ്യവസായ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിപഠനവും പുരോഗമിക്കുകയാണെന്നും വ്യവസായ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

ടൽക്, കെൽ, ഓട്ടോകാസ്റ്റ്, കെഎഎൽ തുടങ്ങിയ കമ്പനികളിലെ ആധുനികവൽക്കരണ നടപടികൾ അന്തിമഘട്ടത്തിലാണ്. കെഎംഎംഎൽ, ട്രാവൻകൂർ ടൈറ്റാനിയം, മലബാർ സിമന്റ്സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ വിപുലീകരണ പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP