Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെന്തുരുകി കേരളം! സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് കൊടും ചൂട്; ഇന്നലെ മാത്രം സൂര്യതാപമേറ്റത് 120പേർക്ക്; ഇന്ന് നാളെയും കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം ഞാറാഴ്ചവരെ

വെന്തുരുകി കേരളം! സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് കൊടും ചൂട്; ഇന്നലെ മാത്രം സൂര്യതാപമേറ്റത് 120പേർക്ക്; ഇന്ന് നാളെയും കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം ഞാറാഴ്ചവരെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വെന്തുരുകി കേരളം, സംസ്ഥാനത്ത് ആഴ്ചകളായി തുടരുന്ന കൊടുംചൂട് മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ 120 പേർക്ക് കൂടി സൂര്യാതപമേറ്റു. 52 പേർക്ക് നേരിയ പരുക്കാണ്. ഇന്നും നാളെയും കനത്ത ചൂട് തുടരുമെന്നാണു മുന്നറിയിപ്പ്. ഞാറാഴ്ചവരെ ജാഗ്രതാ നിർദ്ദേശം തുടരുമെന്ന് സർക്കാർ.

ഇന്നു മിക്ക ജില്ലകളിലും ശരാശരിയിൽ നിന്നു 3 ഡിഗ്രി വരെ ഉയരാം. ദുരന്ത നിവാരണ അഥോറിറ്റി നാളെ വരെ ജാഗ്രതാ നിർദ്ദേശം നൽകി. 31 മുതൽ ചൂടിനു നേരിയ കുറവുണ്ടാകുമെന്നാണു വിലയിരുത്തൽ.പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചൂട് ശരാശരിയിൽ നിന്ന് 3 ഡിഗ്രി കൂടി. മറ്റു ജില്ലകളിൽ 2 ഡിഗ്രിയും. പാലക്കാട്ട് താപനില 41 ഡിഗ്രിയിൽ തുടരുന്നു.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് സൂര്യാതപമേറ്റത് 20 പേർക്ക് താപമേറ്റു. എറണാകുളം (18), പാലക്കാട് (14), കൊല്ലം (14), കോഴിക്കോട് (13), തൃശൂർ (11). അമ്മയുടെ ഒക്കത്തിരുന്ന ഒരു വയസ്സുള്ള കുഞ്ഞ്, സിവിൽ പൊലീസ് ഓഫിസർ, അങ്കണവാടിയിൽ പോയ 4 വയസ്സുകാരൻ, ട്രാഫിക് പൊലീസുകാരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യാതപമേറ്റവരിൽ പെടുന്നു.

ഇന്നലത്തെ താപനില

തിരുവനന്തപുരം 36.7

കൊല്ലം (പുനലൂർ) 38.5

ആലപ്പുഴ 36.2

കോട്ടയം 37.5

കൊച്ചി 36.8

തൃശൂർ (വെള്ളാനിക്കര) 39

പാലക്കാട് 41

കോഴിക്കോട് 35.8

കണ്ണൂർ 34.3

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP