Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്ലാസുകൾ നടത്തുന്നത് കോവിഡ് മഹാമാരി മറികടക്കുന്നതിന്റെ ഭാഗമായി; ഓൺലൈൻ ക്ലാസുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

ക്ലാസുകൾ നടത്തുന്നത് കോവിഡ് മഹാമാരി മറികടക്കുന്നതിന്റെ ഭാഗമായി; ഓൺലൈൻ ക്ലാസുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊ​ച്ചി: ഓൺലൈൻ ക്ലാസുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ മാത്രമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാ​നാ​വു​ന്ന രീ​തി​യി​ൽ അ​ടി​യ​ന്ത​ര സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും അ​തു​വ​രെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടുള്ള​ ഹ​ർജി ചീഫ് ജസ്റ്റിസിന്റെ പരി​ഗണനക്ക് വിട്ടു. ഇപ്പോൾ‌ ആരംഭിച്ചത് ഓ​ൺ​ലൈ​ൻ ക്ലാ​സുകളുടെ ട്രയൽ റൺ മാത്രമാണെന്ന കേരള സർക്കാർ വാദം അംഗീകരിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. കോവിഡ് മഹാമാരി മറികടക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നതെന്നാണ് മനസിലാക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

കാ​സ​ർ​കോ​ട്​ വെ​ള്ള​രി​ക്കു​ണ്ട്​ ന​ട്ട​ക്ക​ൽ എ.​എ​ൽ.​പി സ്​​കൂ​ളി​ൽ നാ​ല്, അ​ഞ്ച്​ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​വാ​യ വെ​ള്ള​രി​ക്കു​ണ്ട്​ വ​ള്ളി​ക്ക​ട​വ്​ സ്വ​ദേ​ശി​നി സി.​സി. ഗി​രി​ജ​യാ​ണ്​ ഹ​ർജി ന​ൽ​കി​യ​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ലാ​സ്​ ന​ട​ത്താ​ൻ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്​ ശ​രി​യാ​യ വി​ധ​ത്തി​ല​ല്ലെ​ന്നാ​ണ് ഹർജിക്കാരിയുടെ ആ​രോ​പ​ണം. ഈ മാസം 14 വരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. അതിനു ശേഷം മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടെങ്കിൽ വരുത്തും. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷമേ ക്ലാസുകൾ ആരംഭിക്കൂ. പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുകയാണ്. നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP