Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത നിർമ്മിക്കുന്നതിന് വൻ ജനപിന്തുണ; കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷന്റെ സർവേയിൽ പദ്ധതിയെ പിന്തുണച്ചത് 82 ശതമാനം പേർ; ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഉത്കണ്ഠ രേഖപ്പെടുത്തിയും ഒരു വിഭാഗം; അതിവേഗ റെയിൽപ്പാതയ്ക്കായുള്ള കേരളത്തിന്റെ കാത്തിരിപ്പ് സഫലമാകുമോ

സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത നിർമ്മിക്കുന്നതിന് വൻ ജനപിന്തുണ; കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷന്റെ സർവേയിൽ പദ്ധതിയെ പിന്തുണച്ചത് 82 ശതമാനം പേർ; ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഉത്കണ്ഠ രേഖപ്പെടുത്തിയും ഒരു വിഭാഗം; അതിവേഗ റെയിൽപ്പാതയ്ക്കായുള്ള കേരളത്തിന്റെ കാത്തിരിപ്പ് സഫലമാകുമോ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത നിർമ്മാണത്തിനായി നടത്തിയ സർവേയിൽ വൻ ജനപിന്തുണ. കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 82 ശതമാനം പേർ പദ്ധതിയെ അനുകൂലിച്ചു. പദ്ധതി നടപ്പാക്കിയാൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് വലിയൊരു നാഴികകല്ലായി മാറുമെന്നും സർവേയിൽ പങ്കെടുത്തവർ വിലയിരുത്തി.

അതിവേഗ റെയിൽപ്പാത വരുന്നതോടെ വൻ തോതിലുള്ള അന്തരീക്ഷ-ശബ്ദ മലിനീകരണം കുറയ്ക്കാനാവുമെന്ന പ്രതീക്ഷയും സർവ്വേയിൽ പങ്കെടുത്തവർ പങ്കുവച്ചു. പദ്ധതി നടപ്പിലായാൽ ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയും. അതേസമയം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ കിടപ്പാടം നഷ്ടപ്പെടുമെന്ന ഉത്കണ്ഠ പുലർത്തുന്നവർ അതിവേഗ റെയിൽപ്പാത നടപ്പാക്കരുതെന്ന് അഭിപ്രായപ്പെട്ടു.

അതിവേഗ റെയിൽപ്പാതയെക്കുറിച്ചുള്ള ജനവികാരം എന്തെന്നറിയാനാണ് കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ പൊതുജനങ്ങൾക്കിടയിൽ വിപുലമായ സർവ്വേ നടത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച റിസർച്ച് ഏജൻസികളിലൊന്നായ സി-ഫോർ ആണ് ഈ സർവ്വേ നടത്തിയത്.

2016 നവംബർ 23 മുതൽ 2017 ജനുവരി 14 വരെയാണ് സർവ്വേ നടത്തിയത്. റെയിൽപ്പാത കടന്നു പോകുന്ന 11 ജില്ലകളിലെ 110 നിയോജക മണ്ഡലങ്ങളിലായിട്ടാണ് സർവ്വേ നടത്തിയത്. പ്രായപൂർത്തിയായ 13447 പേരിൽ നിന്നാണ് വിവര ശേഖരണം നടത്തിയത്. ഒരു അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് ശരാശരി 100-120 പേരിൽ നിന്നാണ് വിവര ശേഖരണം നടത്തിയത്. വോട്ടേഴ്സ് ലിസ്റ്റിൽ നിന്നാണ് ആൾക്കാരെ തെരഞ്ഞെടുക്കുന്നത്. ഓരോ ജില്ലകളിൽ നിന്ന് 1200 പേരെ നേരിൽക്കണ്ടാണ് അഭിപ്രായം ശേഖരിച്ചത്. സർവ്വേയിൽ പങ്കെടുത്തവരിൽ 49 ശതമാനവും സ്ത്രീകളായിരുന്നു.

സർവ്വേയിൽ പങ്കെടുത്ത 73 ശതമാനം ജനങ്ങൾ അതിവേഗറെയിൽപ്പാത പദ്ധതിയെക്കുറിച്ച് തികഞ്ഞ അറിവുള്ളവരാണ്. ഇവരിൽ 88 ശതമാനം പേർ പദ്ധതി നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു. അതിവേഗ റെയിൽ പാതയെക്കുറിച്ച് കേട്ടറിവില്ലാത്തവരോട് സർവ്വേ നടത്തിയവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചപ്പോൾ 82 ശതമാനം പേർ ഈ പദ്ധതിയെ അനുകൂലിച്ചു മുന്നോട്ടുവന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP