Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈക്കോടതി പരിസരത്തെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; മീഡിയ റൂം തുറക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും

ഹൈക്കോടതി പരിസരത്തെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; മീഡിയ റൂം തുറക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും

കൊച്ചി: ഹൈക്കോടതി വളപ്പിൽ അഭിഭാഷകർ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ അനുരഞ്ജന ചർച്ചയിൽ ധാരണ. ഇന്ന് കൊച്ചിയിൽ അഡ്വക്കേറ്റ് ജനറൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

ഹൈക്കോടതി വളപ്പിൽ മാദ്ധ്യമപ്രവർത്തരെ അക്രമിച്ചത് സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ക്രിമിനൽ കേസുകൾ എറണാകുളം ഡസിപി അന്വേഷിക്കും. അടച്ചുപൂട്ടിയ മീഡിയ റൂം തുറക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്നും യോഗത്തിനു ശേഷം അഡ്വക്കേറ്റ് ജനറൽ സി പി സുധാകരപ്രസാദ് പറഞ്ഞു.

ഹൈക്കോടതി പരിസരത്ത് 15 ദിവസത്തേക്ക് സംഘം ചേരുന്നതിനു നിരോധനം ഏർപ്പെടുത്തി ഉത്തരവ്. ജൂലൈ 19, 20 ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെ തുടർന്ന് സംഘർഷം നിലനിൽക്കുന്നതിനാലാണിതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

ഹൈക്കോടതിയുടെ 100 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്ത് (മത്തായി മാഞ്ഞുരാൻ റോഡ്, ഇആർജി റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ഡോ. സലിം അലി റോഡ്) ന്യായവിരുദ്ധമായി സംഘം ചേർന്ന് നിൽക്കുന്നതും പൊതുയോഗങ്ങൾ, ധർണ, മാർച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതിനുമാണ് കേരള പൊലീസ് നിയമം വകുപ്പ് 79(1) പ്രകാരം നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP