Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർട്ടനിട്ട സർക്കാർ വാഹനങ്ങൾക്കെതിരേയും നടപടി വേണം; റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം: ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

കർട്ടനിട്ട സർക്കാർ വാഹനങ്ങൾക്കെതിരേയും നടപടി വേണം; റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം: ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കർട്ടനിട്ട സർക്കാർ വാഹനങ്ങൾക്ക് എതിരെയും നടപടി എടുക്കാൻ നിർദേശിച്ച് ഹൈക്കോടതി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. യാത്രാബസ് രൂപമാറ്റം വരുത്തി സ്‌കൂൾ ബസാക്കി മാറ്റാൻ അനുമതി തേടുന്ന അപേക്ഷ അധികൃതർ നിരസിച്ചതിനെതിരെ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം.

നിയമാനുസൃതമല്ലാത്ത ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ അനുവദിക്കരുത്, ലൈറ്റുകൾക്കു പുറമേ സിഗ്‌നൽ ലൈറ്റുകളും റിഫ്‌ളക്ടറുകളും ഉണ്ടെന്ന് ഉറപ്പാക്കണം, നന്പർ പ്ലേറ്റിലെ അക്കങ്ങളും അക്ഷരങ്ങളും സ്പഷ്ടവും വ്യക്തവുമായിരിക്കണം, നന്പർ പ്ലേറ്റിൽ മറ്റു ചിഹ്നങ്ങളോ ചിത്രങ്ങളോ പാടില്ല, വാഹനത്തിലെ അകക്കാഴ്ച മറയ്ക്കുന്ന തരത്തിൽ ഗ്ലാസിൽ കർട്ടനുകളോ സ്റ്റിക്കറുകളോ പാടില്ല. ഇത്തരത്തിലുള്ള സർക്കാർ വാഹനമാണെങ്കിൽ പോലും നടപടിയെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

വാഹനങ്ങളുടെ രൂപ മാറ്റത്തിനും ഉപയോഗ മാറ്റത്തിനുമുള്ള അപേക്ഷകളിൽ കൃത്യമായി പരിശോധന നടത്തി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP