Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേമ്പനാട്ട് കായലിലെ ഹൗസ് ബോട്ടുകളിൽ ജോലി ചെയ്യാൻ 1500-ഓളം വേശ്യകൾ ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഭീകരരും ഹൗസ് ബോട്ടുകളെ കേന്ദ്രമാക്കുന്നതായി സൂചന; കടുത്ത നടപടികൾ എടുക്കാനുറച്ച് പൊലീസ്

വേമ്പനാട്ട് കായലിലെ ഹൗസ് ബോട്ടുകളിൽ ജോലി ചെയ്യാൻ 1500-ഓളം വേശ്യകൾ ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഭീകരരും ഹൗസ് ബോട്ടുകളെ കേന്ദ്രമാക്കുന്നതായി സൂചന; കടുത്ത നടപടികൾ എടുക്കാനുറച്ച് പൊലീസ്

ആലപ്പുഴ: വേമ്പനാട്ട് കായലിലെ ഹൗസ്‌ബോട്ടുകളിൽ അനാശാസ്യം വ്യാപകമായെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഹൗസ്‌ബോട്ടുകളിലെ നിരീക്ഷണം ശക്തമാക്കാൻ ആലപ്പുഴ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഹൗസ് ബോട്ടുകൾ സെക്‌സ് ടൂറിസത്തിനുള്ള കേന്ദ്രങ്ങളായി മാറുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. മാത്രമല്ല, തീവ്രവാദികളും ഹൗസ്‌ബോട്ടുകൾ കേന്ദ്രമാക്കുന്നുണ്ടെന്ന സൂചനയും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.

ഇന്റലിജൻസ് എ.ഡി.ജി.പി എ.ഹേമചന്ദ്രന്റെ നിർദേശത്തെത്തുടർന്നാണ് ആലപ്പുഴ കളക്ടർ എൻ.പത്മകുമാർ ഹൗസ്‌ബോട്ടുകൾ നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയത്. ജില്ലാ പൊലീസ് തലവനിൽനിന്നും ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നൽകുന്ന പോർട്ട് ഓഫീസറിൽനിന്നും അദ്ദേഹം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൗസ്‌ബോട്ടുകളെ നിരീക്ഷിക്കുന്നതിനും അതിൽ ആരൊക്കെ വന്നുപോകുന്നു എന്നറിയുന്നതിനും ഇപ്പോൾ കാര്യക്ഷമമായ നിരീക്ഷണ സംവിധാനമില്ല. സെക്‌സ് ടൂറിസം വർധിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്നത്. ബോട്ടുകൾ ആരൊക്കെ വാടകയ്‌ക്കെടുക്കുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ രേഖകൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ, ഹൗസ് ബോട്ടുകൾ തീവ്രവാദികളുടെ കേന്ദ്രമായി മാറിയേക്കാമെന്നും ഇന്റലിജൻസ് മേധാവി മുന്നറിയിപ്പ് നൽകിയതായി ആലപ്പുഴ ജില്ലാ കളക്ടർ പത്മകുമാർ പറയുന്നു.

ഹൗസ് ബോട്ടുകൾ നിരീക്ഷിക്കുന്നതിനും ആവശ്യമെന്ന് കണ്ടാൽ പരിശോധന നടത്തുന്നതിനും പോർട്ട് ഡിപ്പാർട്ട്‌മെന്റും പൊലീസുമായി ചേർന്ന് സ്‌ക്വാഡുകൾക്ക് രൂപം നൽകുമെന്ന് കളക്ടർ പറഞ്ഞു. ഹൗസ് ബോട്ടുകളിൽ പരിശോധന കർശനമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹൗസ് ബോട്ടുകളിൽ സെക്‌സ് ടൂറിസം വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. അത്ര വ്യാപകമല്ലെങ്കിലും, ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന ഇടപാടുകാരുണ്ട്. എന്നാൽ, വേശ്യാവൃത്തിക്കായി എത്തുന്നവരെ ഒഴിവാക്കാറുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. എന്നാൽ, അവരെ തിരിച്ചറിയുക പ്രയാസമായതിനാൽ, പലപ്പോഴും ഹൗസ് ബോട്ടുകൾ ഇതിനുള്ള കേന്ദ്രമായി മാറുകയും ചെയ്യുന്നു.

ആലപ്പുഴയിലെ 1500-ലേറെ വേശ്യകളിൽ 800 പേരെങ്കിലും ഹൗസ് ബോട്ടുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി അധികൃതർ പറയുന്നു. ഗർഭനിരോധന ഉറകൾ സ്ഥാപിക്കാൻ 20 ഹൗസ് ബോട്ടുകൾ മാത്രമാണ് സൊസൈറ്റിക്ക് അനുവാദം നൽകിയിട്ടുള്ളത്.

രജിസ്‌ട്രേഷനില്ലാതെയും വേമ്പനാട് കായലിൽ ഹൗസ് ബോട്ടുകളുണ്ടെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കായലിലെ 1200-ഓളം ഹൗസ് ബോട്ടുകളിൽ പാതിയോളം മാത്രമാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്. ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നത് കഴിഞ്ഞവർഷം നിർത്തിവച്ചെങ്കിലും, പുതിയ ബോട്ടുകൾ വന്നുകൊണ്ടേയിരിക്കുകയാണെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതരും പറയുന്നു.

ഹൗസ് ബോട്ടുകളിൽ താമസിക്കുന്നവരെപ്പറ്റി വ്യക്തമായ രജിസ്റ്റർ സൂക്ഷിക്കണമെന്നും അത് ടൂറിസം അധികൃതർക്ക് പരിശോധനയ്ക്ക് നൽകണമെങ്കിലും വ്യവസ്ഥയുണ്ടെങ്കിലും അത് ആരും പാലിക്കാറില്ല. ആരൊക്കെയാണ് ഹൗസ് ബോട്ടുകൾ വാടകയ്‌ക്കെടുത്ത് താമസിക്കുന്നത് എന്നതു സംബന്ധിച്ച് ജില്ലാ ടൂറിസം അധികൃതർക്ക് യാതൊരു രൂപവുമില്ലെന്ന് അവർ തന്നെ പറയുന്നു. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും കണക്കുപ്രകാരം, കഴിഞ്ഞവർഷം ആലപ്പുഴയിലെത്തിയത് 259,000 ആഭ്യന്തര വിനോദ സഞ്ചാരികളും 58,000 വിദേശികളുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP