Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചിങ്ങിൽ പണി കിട്ടി തുടങ്ങി; സെക്രട്ടേറിയേറ്റിൽ വൈകി ജോലിക്കെത്തിയ 3000ത്തോളം ജീവനക്കാർക്ക് നോട്ടീസ് നൽകി; വൈകി എത്തിയതിന് തനിക്ക് തന്നെയും നോട്ടീസ് അയച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ

പഞ്ചിങ്ങിൽ പണി കിട്ടി തുടങ്ങി; സെക്രട്ടേറിയേറ്റിൽ വൈകി ജോലിക്കെത്തിയ 3000ത്തോളം ജീവനക്കാർക്ക് നോട്ടീസ് നൽകി; വൈകി എത്തിയതിന് തനിക്ക് തന്നെയും നോട്ടീസ് അയച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പഞ്ചിങിൽ ജീവനക്കാർക്ക് പണി കിട്ടി തുടങ്ങി. കഴിഞ്ഞ മാസം വൈകി എത്തിയ 3000ത്തോളം ജീവനക്കാർക്ക് സർക്കാർ നോട്ടീസ് അയച്ചു. കഴിഞ്ഞ ജനുവരി ഒന്നിനാണ് സെക്രട്ടേറിയേറ്റിൽ പഞ്ചിങ് സംവിധാനം നടപ്പിലാക്കിയത്. ഇതേ തുടർന്ന് ഈ മാസം കണക്ക് പരിശോധിച്ചപ്പോഴാണ് മൂവായിരത്തോളം ജീവനക്കാർ താമസിച്ചെത്തിയതായി കണ്ടെത്തിയത്. ഇവർക്കെല്ലാം നോട്ടീസ് അയച്ചു.

ഇതിലെ രസകരമായ വസ്തുത വൈകി എത്തുന്നവരുടെ ഈ ലിസ്റ്റ് തയ്യാറാക്കി അവർക്ക് മെമോ നൽകുന്ന ഐഎഎസ് ഓഫിസർ ആയ ബിശ്വനാഥ് സിൻഹയും ഈ ലിസ്റ്റിൽ ഇടം പിടിച്ചു എന്നതാണ്. അതിനാൽ അദ്ദേഹം അദ്ദേഹത്തിനും നോട്ടീസ് അയച്ചു. പഞ്ചിങ് നടപ്പിലാക്കിയ ദിവസമായ ജനുവരി ഒന്നാം തിയതി തന്നെ അദ്ദേഹം വൈകിയായിരുന്നു എത്തിയത്. ഇത് കൂടാതെ രണ്ട് ദിവസങ്ങളിൽ കൂടി അദ്ദേഹം വൈകി എത്തിയതായും ഈ ലിസ്റ്റിൽ പറയുന്നു.

മറ്റ് ചില ഐഎഎസ് ഓഫിസർമാരും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു മണിക്കൂറോളം വൈകിയാണ് ഈ ദിവസങ്ങളിൽ ഇദ്ദേഹം ഓഫിസിൽ എത്തിയത്. അതേസമയം തനിക്ക് കിട്ടിയ കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം ഇതുവരെ അദ്ദേഹം നൽകിയിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP