Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപ്പയിൽ നിന്നും കേരളം സുരക്ഷിതമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി; ആശങ്ക പൂർണമായും അകന്നെങ്കിലും ബോധവത്ക്കരണം തുടരണമെന്നും ഡോ. ദേവേന്ദ്ര മൗര്യ; പക്ഷികൾ കടിച്ച പഴം കഴിക്കരുതെന്നും മുന്നറിയിപ്പ്

നിപ്പയിൽ നിന്നും കേരളം സുരക്ഷിതമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി; ആശങ്ക പൂർണമായും അകന്നെങ്കിലും ബോധവത്ക്കരണം തുടരണമെന്നും ഡോ. ദേവേന്ദ്ര മൗര്യ; പക്ഷികൾ കടിച്ച പഴം കഴിക്കരുതെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം നിപ്പയിൽ നിന്ന് സുരക്ഷിതമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ദേവേന്ദ്ര മൗര്യ. 21 ദിവസത്തിനിടെ ഒരു കേസു പോലും പൊസിറ്റീവ് ആയില്ല. അതിനാൽ ആശങ്ക പൂർണമായും അകന്നെന്നും ഇനി തീവ്ര നിരീക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, രോഗപടർച്ച തടയാൻ ബോധവത്കരണം തുടരണമെന്നും പക്ഷികൾ കടിച്ച പഴം കഴിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. വൈറസിനെ എത്രവേഗം കണ്ടെത്തുന്നുവോ അത്രയുംവേഗം രോഗപടർച്ച തടയാനാകും. അതിനാൽ കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും അത്യാധുനിക ലാബുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു

നിപ വൈറസിന്റെ ഉറവിടം ഉടനറിയാമെന്ന് ഡോക്ടർ അറിയിച്ചു. വവ്വാലുകളെ പൂണെയിൽ പരിശോധിച്ചു തുടങ്ങി. പത്തു ദിവസത്തിനകം ഫലം അറിയാനാകും.

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഔദ്യോഗിക റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെക്കൂടി വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു. ഇതോടെ ഇവിടെ മൂന്നു പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. രോഗിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നവരിൽ 3 പേരെക്കൂടി ഒഴിവാക്കി. ഇതോടെ ഒഴിവാക്കിയവരുടെ എണ്ണം 50 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP