Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തപുരിക്കു കൗതുകമായി സ്വർണകടക്കാരുടെയും ജീവനക്കാരുടെയും പടുകൂറ്റൻ റാലി; സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ എത്തിച്ചേർന്നത് കാസർഗോഡ് മുതൽ പാറശാല വരെയുള്ള ജീവനക്കാരും മുതലാളിമാരും; ആഭരണങ്ങൾക്കുള്ള വാങ്ങൽ നികുതി പിൻവലിക്കുമെന്ന ധമന്ത്രിയുടെ ഉറപ്പിൽ മൂന്നു ദിവസത്തെ ഉപരോധം അവസാനിപ്പിച്ചു

അന്തപുരിക്കു കൗതുകമായി സ്വർണകടക്കാരുടെയും ജീവനക്കാരുടെയും പടുകൂറ്റൻ റാലി; സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ എത്തിച്ചേർന്നത് കാസർഗോഡ് മുതൽ പാറശാല വരെയുള്ള ജീവനക്കാരും മുതലാളിമാരും; ആഭരണങ്ങൾക്കുള്ള വാങ്ങൽ നികുതി പിൻവലിക്കുമെന്ന ധമന്ത്രിയുടെ ഉറപ്പിൽ മൂന്നു ദിവസത്തെ ഉപരോധം അവസാനിപ്പിച്ചു

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് അനന്തപുരിയിലെ എംജി റോഡിലൂടെ പ്രകടനമായി നടന്നു നീങ്ങിയ ജൂവലറി ജീവനക്കാർ കാഴ്‌ച്ചക്കാർക്ക് കൗതുകമായി. പലതരം സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും സ്വർണ്ണ വ്യാപാരിമാരും ജീവനക്കാരും ചേർന്നു നടത്തിയ സമരം വ്യത്യസ്തമായിരുന്നു. സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ കാസർഗോഡ് മുതൽ പാറശ്ശാല വരെയുള്ള ജീവനക്കാർ എത്തി.സ്വർണ്ണാഭരണങ്ങൾക്ക് ഏർപ്പെടുത്തിയ പർച്ചേസ് ടാക്സ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ജൂവലേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി സെക്രട്ടേറ്റിയേറ്റ് നടയിൽ കേരളാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് മാർച്ചും ധർണയും നടത്തിയത്. കേരള ജൂവലേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി നേതാക്കളെ ധനമന്ത്രി ചർച്ചയ്ക്ക് വിളിച്ചു. സ്വർണാഭരണങ്ങൾക്ക് ഏർപ്പെടുത്തിയ വാങ്ങൽ നികുതി അടുത്ത നിയമസഭാ സമ്മേഷനത്തിൽ ധനബില്ല് അവതരിപ്പിക്കുമ്പോൾ വാണിജ്യ നികുതി നിയമം സെക്ഷൻ 8 എഫ് ഓപ്പൺ ചെയ്ത് ഭേദഗതിചെയ്ത ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടശേഷം മുൻകാല പ്രബാല്യത്തോടു കൂടി പിൻവലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഉറപ്പു നൽകി.

ജിഎസ്ടി നിലവിൽ വരുന്നതു വരെ കോമ്പൗണ്ടിങ് സംവിധാനം തുടരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തോമസ് ഐസക് ഉറപ്പു നൽകി. ധനമന്ത്രിയുമായി നടന്ന ചർച്ചയിൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതാക്കളായ ഡോ. ബി ഗോവിന്ദൻ, എംപി. അഹമ്മദ്, പി.സി. നടേശൻ, ഷാജു ചിറയത്ത്, അഡ്വ.എസ്. അബ്ദുൽനാസർ എന്നിവർ പങ്കെടുത്തു

സംസ്ഥാത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ജൂവലറി ജീവനക്കാർ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയ്ക്കൊടുവിൽ ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ കേരളാ ജൂവലേവ്സ് അസോസിയേഷൻ തീരുമാനിച്ചത്. പാളയം ആശാൻ സ്‌ക്വയറിൽ നിന്നാരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത പ്രകടനത്തിന് കോർഡിനേഷൻ കമ്മിറ്റിയുടെ നേതാക്കളായ ബി. ഗോവിന്ദൻ, എംപി. അഹമ്മദ്, പി.സി. നടേശൻ, ഷാജു ചിറയത്ത്, ജി.വി. ശ്രീധർ, അഡ്വ. എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി, ജസ്റ്റിൻ പാലത്തറ, പി. പ്രേമാനന്ദ്, കണ്ണൻ ശരവണ, നവാസ് പുത്തൻവീട്, എസ്. പളനി, അബ്ദുൽ കരീം, പിഎം റഫീഖ്, എ കെ നിഷാദ്, മുഹമ്മദ് അസ്ലം, സെയ്ദ് മുഹമ്മദ്, അബ്ദുൽ ജലീൽ ആർ, സുരേഷ് ബീമ, സാബു തോമസ്, എൻ. ടി. കെ ബാപ്പു എന്നിവർ നേതൃത്വം നൽകി.

പ്രകടനം സെക്രട്ടേറിയേറ്റ് നടയിൽ എത്തിച്ചേർന്നപ്പോൾ വി എസ്. ശിവകുമാർ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ കമ്മിറ്റി കോർഡിനേറ്റർ അഡ്വക്കേറ്റ് എസ്. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ, ഭീമാ പള്ളി റഷീദ്, ബാബുജാൻ എന്നിവർ ധർണയെ അഭിസംബോധന ചെയ്തു. കോർഡിനേഷൻ കമ്മിറ്റിയുടെ നേതാക്കളായ ഡോ. ബി ഗോവിന്ദൻ, എംപി. അഹമ്മദ്, പി.സി. നടേശൻ, ഷാജു ചിറയത്ത് തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP