Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിച്ചാൽ മുഖ്യമന്ത്രിയുടെ യശസിനെ ബാധിക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിച്ചാൽ മുഖ്യമന്ത്രിയുടെ യശസിനെ ബാധിക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കുന്നത് മുഖ്യമന്ത്രിയുടെ യശസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽ.ഡി.എഫ് അംഗങ്ങൾ പ്രതികളായ കേസ് പിൻവലിക്കുന്നതിന് മുഖ്യമന്ത്രി കൂട്ടുനിൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും തിരുവഞ്ചൂർ പറഞ്ഞു.

കേസിൽ സർക്കാറിന്റെ കൈയിലുള്ള സാക്ഷിപ്പട്ടിക സാങ്കേതികം മാത്രമാണ്. അക്രമസംഭവങ്ങൾ തൽസമയം കണ്ട ലോകമെമ്പാടുമുള്ള ജനങ്ങളാണ് കേസിലെ സാക്ഷികൾ. പ്രതികൾ ചെയ്ത കുറ്റങ്ങൾ എന്തെന്ന് ജനങ്ങൾക്ക് അറിയാമെന്നും തിരുവഞ്ചൂർ പറഞ്ഞു.

കുറ്റക്കാരെ എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് ശരിയല്ല. നീതിബോധമുള്ള സർക്കാറിന് ചേർന്ന നടപടിയല്ലെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP