Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഡ്‌മിഷൻ സമയത്ത് മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്നും കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കുക പുതുക്കിയ ഫീസ് നൽകാമെന്ന ബോണ്ടിന്റെ അടിസ്ഥാനത്തിൽ; സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രവേശനം നീണ്ടുപോകരുതെന്ന നിലപാടിനെ തുടർന്ന്

അഡ്‌മിഷൻ സമയത്ത് മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്നും കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കുക പുതുക്കിയ ഫീസ് നൽകാമെന്ന ബോണ്ടിന്റെ അടിസ്ഥാനത്തിൽ; സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രവേശനം നീണ്ടുപോകരുതെന്ന നിലപാടിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്രവേശനം നടത്താനാണ് സർക്കാർ നിർദ്ദേശം. ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്നിറക്കും. 

പുതുക്കിയ ഫീസ് നൽകാമെന്ന് വിദ്യാർത്ഥികളിൽ നിന്നും ബോണ്ടും വാങ്ങും. ഫീസ് പുനർനിർണയിക്കാതെ സഹകരിക്കില്ലെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചിരുന്നു. മെഡിക്കൽ പ്രവേശനം അനന്തമായി നീണ്ടുപോകരുത് എന്ന ഉദ്ദേശത്തിലാണ് ഇത്തരമൊരു സർക്കാർ തീരുമാനം.

കഴിഞ്ഞ ദിവസമാണ് മെഡിക്കൽ പ്രവേശനം സംബന്ധിച്ച ബിൽ നിയമമായി മാറിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇതനുസരിച്ച് ഫീസ് നിർണയം ഇനിയും നടക്കേണ്ടതുണ്ട്. അതിനുമുമ്പ് ഫീസ് നിർണയ കമ്മിറ്റി രൂപീകരിക്കണം. ഇതിനായുള്ള വിജ്ഞാപനം പുറത്തിറങ്ങണം. എന്നാൽ ഇതിന് കാലതാമസമുണ്ടാകുമെന്നതിനാലാണ് കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്രവേശനം തുടങ്ങാൻ തീരുമാനിച്ചത്.

സ്വാശ്രയ കോളജുകളിലെ ഫീസ് അനിശ്ചിതത്വം മൂലം മെഡിക്കൽ പ്രവേശന നടപടികൾ വെള്ളിയാഴ്ചയും തുടങ്ങാനായില്ല. ഫീസിൽ ധാരണയിലെത്തുന്നതിനു സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകളുമായി ജൂലൈ 3നു സർക്കാർ ചർച്ച നടത്തും.മെഡിക്കൽ പ്രവേശനം തുടങ്ങുന്നതിനുള്ള സർക്കാർ ഉത്തരവ് ഇന്നലെ രാത്രിയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരുന്നെങ്കിലും ഉണ്ടായില്ല. ഉത്തരവ് ലഭിക്കുന്നപക്ഷം, ഓപ്ഷൻ റജിസ്‌ട്രേഷനുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മിഷണർ ഇറക്കിയേക്കും.

ഓപ്ഷൻ റജിസ്‌ട്രേഷൻ തുടങ്ങുമ്പോൾ സ്വാശ്രയ സീറ്റുകൾ ഉൾപ്പെടുത്തുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് ഒന്നിച്ച് ഓപ്ഷൻ വിളിക്കാമെന്ന നിർദേശമാണ് ആരോഗ്യ വകുപ്പ് ആദ്യം നൽകിയത്. ഓപ്ഷൻ സർക്കാർ മെഡിക്കൽ കോളജുകളിലേക്കു മാത്രം മതിയെന്ന നിർദ്ദേശം പിന്നീടു വന്നു. മെഡിക്കൽ പ്രവേശന തീയതികൾ 2 ദിവസം കൂടി കേന്ദ്രം നീട്ടിയതിനാൽ ഓപ്ഷൻ റജിസ്‌ട്രേഷൻ ശനിയാഴ്ച തുടങ്ങിയാൽ മതി. 4നു നിശ്ചയിച്ചിരുന്ന അലോട്‌മെന്റ് 6ന് ആയാലും പ്രശ്‌നമില്ല. 7നു വിദ്യാർത്ഥികൾ കോളജുകളിൽ ചേരണം.

മെഡിക്കലിനും എൻജിനീയറിങ്ങിനും ഒന്നിച്ച് ഓപ്ഷൻ വിളിച്ചാൽ അലോട്‌മെന്റ് നടപടികൾക്കു സൗകര്യമുള്ളതിനാലാണ് പ്രവേശന പരീക്ഷാ കമ്മിഷണർ കാത്തിരിക്കുന്നത്. ഇനി കാത്തിരിക്കില്ലെന്നും ശനിയാഴ്ച എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള രണ്ടാം അലോട്‌മെന്റിനുള്ള ഓപ്ഷൻ നടപടി തുടങ്ങുമെന്നും പിന്നീട് അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP