Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിക്കും; 20 വർഷത്തെ വികസനം മുൻകൂട്ടിക്കണ്ട് ഏകീകൃത ഗതാഗത പദ്ധതി തയ്യാറാക്കും; ഓരോ അഞ്ചു വർഷവും ഈ ഗതാഗത പദ്ധതി പുതുക്കും; വിവിധ ഏജൻസികൾ ട്രാൻസ്‌പോർട്ട് അഥോറിറ്റിക്കു കീഴിൽ ഒരുമിപ്പിക്കും: ഗതാഗത മേഖലയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ കേരള മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി

നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിക്കും; 20 വർഷത്തെ വികസനം മുൻകൂട്ടിക്കണ്ട് ഏകീകൃത ഗതാഗത പദ്ധതി തയ്യാറാക്കും; ഓരോ അഞ്ചു വർഷവും ഈ ഗതാഗത പദ്ധതി പുതുക്കും; വിവിധ ഏജൻസികൾ ട്രാൻസ്‌പോർട്ട് അഥോറിറ്റിക്കു കീഴിൽ ഒരുമിപ്പിക്കും: ഗതാഗത മേഖലയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ കേരള മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി

സ്വന്തം ലേഖകൻ

കൊച്ചി: ഗതാഗത മേഖലയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ കേരള മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി (കെ.എം ടി.എ.) ബില്ലും. രാജ്യത്തിനാകെ പുതുമയാണിത്. അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ അഥോറിറ്റി രൂപവത്കരണം ഇനി വേഗത്തിലാകും. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി നടപ്പിലാകുന്നതോടെ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിക്കും. 20 വർഷത്തെ വികസനം മുൻകൂട്ടിക്കണ്ട് ഏകീകൃത ഗതാഗത പദ്ധതി തയ്യാറാക്കും. ഓരോ അഞ്ചു വർഷവും ഈ ഗതാഗത പദ്ധതി പുതുക്കണമെന്ന് കെ.എം ടി.എ. ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ മാതൃകകൾ അടിസ്ഥാനമാക്കിയാണ് കെ.എം ടി.എ.യ്ക്ക് അന്തിമ രൂപം നൽകിയിരിക്കുന്നത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി, ബോസ്റ്റണിലെ മെട്രോപൊളിറ്റൻ ബേ ട്രാൻസ്‌പോർട്ട് അഥോറിറ്റി തുടങ്ങിയവയെല്ലാം ഇതിൽ മാതൃകയാക്കിയിട്ടുണ്ട്.

ഗതാഗതവകുപ്പ് മന്ത്രി ചെയർമാനായാണ് അഥോറിറ്റി രൂപവത്കരിക്കുക. ഗതാഗതവകുപ്പ് സെക്രട്ടറി വൈസ് ചെയർമാനായിരിക്കും. അഥോറിറ്റിയിലേക്കുള്ള മറ്റംഗങ്ങളെ തിരഞ്ഞെടുക്കണം. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് അഥോറിറ്റിയിൽ പ്രാതിനിധ്യമുണ്ടാകും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിങ്ങനെ മൂന്നിടങ്ങളിലാണ് തുടക്കത്തിൽ അഥോറിറ്റി രൂപവത്കരിക്കാൻ ലക്ഷ്യമിടുന്നത്. ഈ ജില്ലകളിൽ അഥോറിറ്റിയുടെ അധികാരപരിധിയിൽ വരുന്ന സ്ഥലങ്ങൾ സർക്കാർ നിശ്ചയിക്കും. ഏകീകൃത മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി (ഉംട്ട) രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ 2013-ൽ തുടങ്ങിയതാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മാനേജിങ് ഡയറക്ടർ ചെയർമാനായി 2013 ജൂണിലാണ് ഉംട്ട രൂപവത്കരിച്ച് സർക്കാർ ഉത്തരവിറക്കിയത്. കൊച്ചിയെ മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി പിന്നീടാണ് കെ.എം ടി.എ. എന്ന രീതിയിലേക്ക് മാറുന്നത്.

മൊബിലിറ്റി ഹബ്ബും ചരക്ക് ഹബ്ബുമെല്ലാം ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ ഭാഗമായി രൂപവത്കരിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗത നിയന്ത്രണം സാധ്യമാക്കുന്ന ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സംവിധാനം, ഓപ്പറേഷൻ കൺട്രോൾ സെന്റർ എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ട്രാൻസ്‌പോർട്ട് അഥോറിറ്റിക്കാകും. ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ ട്രാൻസ്‌പോർട്ട് അഥോറിറ്റിക്കു കീഴിൽ ഒരുമിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP