Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുമ്പാശേരിയിൽ യൂബർ ടാക്‌സിക്കാരും പ്രീപെയ്ഡ് ടാക്‌സിക്കാരും തമ്മിൽ കയ്യാങ്കളി പതിവാകുന്നു; കാഴ്ചക്കാരായി പൊലീസും

നെടുമ്പാശേരിയിൽ യൂബർ ടാക്‌സിക്കാരും പ്രീപെയ്ഡ് ടാക്‌സിക്കാരും തമ്മിൽ കയ്യാങ്കളി പതിവാകുന്നു; കാഴ്ചക്കാരായി പൊലീസും

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യൂബർ ടാക്‌സിക്കാരും പെർമിറ്റ് ടാക്‌സിക്കാരും തമ്മിൽ സംഘർഷം പതിവാകുന്നു. ഇന്റർനെറ്റിലൂടെ ആവശ്യപ്പെടുന്നവർക്കാണ് യൂബർ ടാക്‌സിയുടെ സേവനം ലഭ്യമാകുക. യൂബർ ടാക്‌സിയാണെങ്കിൽ എറണാകുളം വരെ യാത്രചെയ്യുന്നതിന് 200 രൂപയിൽ താഴെ രൂപ നൽകിയാൽ മതി. എന്നാൽ നെടുമ്പാശേരിയിലെ പ്രീപെയ്ഡ് ടാക്‌സിക്ക് 829 രൂപ നൽകണം. 

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യൂബർ ടാക്‌സിയിൽ ആളുകൾക്ക് വരാം. എന്നാൽ ഇവിടെ നിന്നും യാത്രക്കാരെ എടുക്കുന്നതിനു വിലക്കുണ്ട്. എന്നാൽ വിമാനതാവളത്തിനു പുറത്തുനിന്നും എടുക്കുന്നതിന് വിലക്കില്ല. പക്ഷേ പ്രീപെയ്ഡ് ടാക്‌സിക്കാർ ഇതും അനുവദിക്കുന്നില്ല. ഇത്തരത്തിൽ യാത്രക്കാരെ എടുക്കുന്ന യൂബർ ടാക്‌സിക്കാരെ ക്രൂരമായി മർദ്ദിക്കുന്ന സംഭവങ്ങളും പതിവാകുകയാണ്. പൊലീസിന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണുള്ളത്.

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തെ പ്രീപെയ്ഡ് ടാക്‌സിക്കാർ വിലക്കുന്നുവെന്നതാണ് ആക്ഷേപം. എന്നാൽ യൂബർടാക്‌സിപോലെ പ്രീപെയ്ഡ് ടാക്‌സി സർവീസ് നടത്തുവാൻ കഴിയുകയില്ലെന്നാണ് ഇവർ പറയുന്നത്. പലർക്കും വിമാനതാവളത്തിനുവേണ്ടി ഭൂമിയൊഴിഞ്ഞതിനു പകരമായാണ് ടാക്‌സി പെർമിറ്റ് ലഭിച്ചത്. നിലവിൽ വിമാനത്താവളത്തിലേക്ക് കൂടുതൽ ലോ ഫ്‌ളോർ ബസ് സർവീസുണ്ട്. ഇതുമൂലം പഴയതുപോലെ യാത്രക്കാരെ കിട്ടുന്നില്ലെന്നാണ് ഇവർ പറയുന്നത്.

വിമാനത്താവളത്തിലെ ടാക്‌സിക്കാർ പ്രത്യേക സൊസൈറ്റി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. യൂബർ ടാക്‌സിയുടെ സാന്നിധ്യത്തെ തുടർന്ന് ഏതുവിധത്തിൽ കുറഞ്ഞ നിരക്കിലുള്ള സർവീസ് നടത്തുവാൻ കഴിയുമെന്നതിനെ കുറിച്ച് സൊസൈറ്റി ഇപ്പോൾ ആലോചിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP