Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിനെ നെഞ്ചോട് ചേർത്ത് മന്ത്രിമാരുടെ പ്രിയ പത്‌നിമാരും; പ്രളയബാധിതർക്കായി നൽകിയത് ഒരുമാസത്തെ പെൻഷൻ തുക; 3,23,271 രൂപ മുഖ്യമന്ത്രിയെ നേരിട്ട് ഏൽപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യയുൾപ്പെട്ട സംഘം

കേരളത്തിനെ നെഞ്ചോട് ചേർത്ത് മന്ത്രിമാരുടെ പ്രിയ പത്‌നിമാരും; പ്രളയബാധിതർക്കായി നൽകിയത് ഒരുമാസത്തെ പെൻഷൻ തുക; 3,23,271 രൂപ മുഖ്യമന്ത്രിയെ നേരിട്ട് ഏൽപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യയുൾപ്പെട്ട സംഘം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് കൈപിടിച്ചുയർത്താൻ ഏവരും ഒന്നാകുന്ന കാഴ്ചയാണ് ഇന്ന്. കേരളത്തിൽ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും പ്രവാസികളുമെല്ലാം അവരുടെ സമ്പാദ്യത്തിന്റെ നിശ്ചിത വിഹിതം കേരളത്തിലെ പ്രളയബാധിതർക്ക് നൽകിയപ്പോൾ കേരളം ഹൃദയത്തോടാണ് ചേർത്തത്. എന്നാലിതാ മന്ത്രിമാർക്ക് പിന്നാലെ പ്രളയബാധിതർക്ക് സഹായഹസ്തവുമായി അവരുടെ പ്രിയ പത്‌നിമാരും എത്തിയിരിക്കുകയാണിപ്പാൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുൾപ്പടെയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ പെൻഷൻ തുക നൽകിത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തിന്റെ കയ്യിൽ നേരിട്ടായിരുന്നു തുക സമ്മാനിച്ചത്.

മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രിമാരായ എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ്. സുലേഖ, സി. രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം.കെ, കെ. രാജുവിന്റെ ഭാര്യ ബി. ഷീബ, എ.കെ ശശീന്ദ്രന്റെ ഭാര്യ എൻ.ടി അനിത കൃഷ്ണൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക നൽകിയത്. എല്ലാവരും ചേർന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുന്നതിന് തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന സഹപാഠിക്ക് ചങ്ങാതിപ്പൊതി പദ്ധതിയിൽ പഠനോപകരണങ്ങൾ നൽകി മുഖ്യമന്ത്രിയുടെ ചെറുമകൻ ഇഷാനും പങ്കാളിയായി. രണ്ടാം €ാസ് വിദ്യാർത്ഥിയായ ഇഷാൻ ബാഗും അഞ്ച് നോട്ട് ബുക്കും ഇൻസ്ട്രുമെന്റ് ബോക്സും കുടയും പേനകളും പെൻസിലും ടിഫിൻ ബോക്സും സംഭാവന നൽകി.

ഒരു ബാഗും അഞ്ച് നോട്ടുബുക്കുകളും ഒരു ഇൻസ്ട്രമെന്റ് ബോക്സും അഞ്ച് പെൻസിലും അഞ്ച് പേനയും ഒരു ടിഫിൻ ബോക്സും കുടയും അടങ്ങുന്ന കിറ്റാണ് ചങ്ങാതിപ്പൊതി. പദ്ധതിക്ക് നൂറുകണക്കിന് കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആയിരത്തിലധികം കുട്ടികൾക്ക് പൂർണമായും പഠനോപകരണ കിറ്റുകൾ നഷ്ടമായി. ഇവർക്ക് കിറ്റുകൾ എത്തിച്ചു നൽകാൻ ശിശുക്ഷേമ സമിതിക്ക് സാധിച്ചു. ഭാഗികമായി പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കും സാഹയം നൽകുന്നുണ്ട്.

സെപ്റ്റംബർ അഞ്ച് വരെ ചങ്ങാതിപ്പൊതിയിലേക്ക് സാധനങ്ങൾ നൽകാം. ചെട്ടിക്കുളങ്ങര ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിലും തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിലും വൈ.എം.ആർ ജംഗ്ഷനിലെ ഇൻസ്പിരിറ്റ് ഐ.എ.എസ് അക്കാദമിയിലും പഠനോപകരണങ്ങൾ നൽകാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP