Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിക്ഷേപിച്ച പണം 50 ദിവസം കൊണ്ട് തിരികെ ലഭിക്കുമെന്ന് വാഗ്ദാനം; മണി ചെയിൻ തട്ടിപ്പ് സംഘത്തിന്റെ കടലാസ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ഒരുമാസത്തിനുള്ളിൽ വന്നത് മൂന്നരക്കോടിയോളം രൂപ; പെരുന്തൽമണ്ണ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; ബാങ്ക് അക്കൗണ്ട് മരവിച്ചതോടെ ഉത്തരേന്ത്യയിൽ നിന്ന് ഫോൺവിളികളും; സ്വമേധയാ കേസെടുത്ത് പൊലീസ്  

മറുനാടൻ ഡെസ്‌ക്‌

പെരിന്തൽമണ്ണ: ഒരു മാസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ മൂന്നരക്കോടിയോളം രൂപ നിക്ഷേപം വന്നതിനെത്തുടർന്ന് മണി ചെയിൻ സംഘത്തിന്റെ പേരിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. 'സ്പാർക്ക് ട്രേഡേഴ്സ്' കമ്പനിക്കായി പെരിന്തൽമണ്ണക്കാരായ രണ്ടുപേരുൾപ്പെടെ തുടങ്ങിയ അക്കൗണ്ടിലാണ് തുകയെത്തിയത്.

ഇതുസംബന്ധിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിൽനിന്ന് അന്വേഷിച്ചപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ല. അക്കൗണ്ടുമായി ബന്ധപ്പെട്ട അഞ്ചുപേർക്ക് മതിയായ വിശദീകരണം നൽകാനാവാതെ വന്നപ്പോൾ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു.

നിക്ഷേപിച്ച പണം 50 ദിവസംകൊണ്ട് തിരികെക്കിട്ടുമെന്നും അടുത്ത 50 ദിവസത്തിൽ തത്തുല്യ തുക കിട്ടുമെന്നുമായിരുന്നു വാഗ്ദാനം. കറൻസി ഉൾപ്പെടെയുള്ള ട്രേഡിങ്ങുകൾ നടത്തിയാണ് ഇത്രയും ലാഭമുണ്ടാക്കുന്നതെന്നും അവകാശപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് ജനങ്ങളെ പ്രലോഭിപ്പിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയാണ് കേസെടുത്തതെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.

സംഭവത്തെത്തുടർന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോൾ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിയുമായി ഉത്തരേന്ത്യയിൽ നിന്നാണ് ഫോൺവിളികൾ വന്നത്. സമാനമായ നിരവധി തട്ടിപ്പ് പദ്ധതികൾ പ്രാബല്യത്തിലുണ്ടെന്നും ജനങ്ങൾ ഇവരുടെ പ്രലോഭനങ്ങളിൽ വീഴരുതെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP