Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോയിലിരുന്ന് കുഞ്ഞിന് മുലപ്പാൽ കൊടുത്തതോടെ ഒരു സംഘം എത്തിയത് സദാചാര പൊലീസ് ചമഞ്ഞ്; മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികളും കുഞ്ഞും ആശുപത്രിയിൽ

ഓട്ടോയിലിരുന്ന് കുഞ്ഞിന് മുലപ്പാൽ കൊടുത്തതോടെ ഒരു സംഘം എത്തിയത് സദാചാര പൊലീസ് ചമഞ്ഞ്; മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികളും കുഞ്ഞും ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സദാചാര പൊലീസ് ചമഞ്ഞെത്തിയ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത് മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനും. ബന്ധുവീട്ടിൽ നിന്നും തങ്ങളുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞുമായി മടങ്ങുന്നതിനിടെയാണ് ദമ്പതികൾ ആൾക്കൂട്ട ആക്രമണത്തിനിരയായത്. തിരൂർ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കൽ ജംഷീർ, ഭാര്യ സഫിയ എന്നിവർക്കാണ് തിരുന്നാവായ സൗത്ത് പല്ലാറ്റിലെ കറുത്തേരിയിൽ വെച്ച് മർദ്ദനമേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

ബന്ധുവീട്ടിൽ സന്ദർശനം നടത്തിയ ശേഷം ജംഷീറും ഭാര്യ സഫിയയും കുഞ്ഞും ഓട്ടോറിക്ഷയിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ ഓട്ടോറിക്ഷ നിർത്തിയിട്ട ശേഷം മുലപ്പാൽ നൽകുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.
ഭാര്യയും കുഞ്ഞുമാണ് ഓട്ടോയിലുള്ളതെന്നു പറഞ്ഞിട്ടും വകവെച്ചില്ലെന്നും ക്രൂരമായി ആക്രമിച്ചെന്നും ജംഷീർ പറഞ്ഞു. പിടിവലിക്കിടെ കുഞ്ഞിനും പരിക്കേറ്റു. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്പതികളെ രക്ഷിച്ചത്.

ഡിസ്‌കോ സിദ്ധീഖ് എന്നയാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസെടുത്തു. ജില്ലയിൽ സദാചാരത്തിന്റെ പേരുപറഞ്ഞുള്ള ആൾക്കൂട്ട ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP