Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹോദരീ സഹോദരന്മാർക്ക് കേരളപ്പിറവി ആശംസകൾ നേരുന്നു; സംസ്ഥാനം പുരോഗതിയുടെ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു; കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ ആശംസ നേർന്ന് നരേന്ദ്ര മോദി

സഹോദരീ സഹോദരന്മാർക്ക് കേരളപ്പിറവി ആശംസകൾ നേരുന്നു; സംസ്ഥാനം പുരോഗതിയുടെ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു; കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ ആശംസ നേർന്ന് നരേന്ദ്ര മോദി

തിരുവനന്തപുരം: അറുപതാമത് കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് ടിറ്റ്‌വറിലൂടെ മലയാളത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹോദരി സഹോദരന്മാർക്ക് കേരളപ്പിറവി ആശംസകൾ അറിയിക്കുന്നതിനൊപ്പം സംസ്ഥാനം പുരോഗതിയുടെ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മലയാള ഭാഷയും മറ്റു ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളേക്കാൾ പ്രാധാന്യം അർഹിക്കുന്നതാണെന്ന് മോദി ഇന്നലെ പറഞ്ഞിരുന്നു. എന്റെ മകന് സ്പാനിഷ് അറിയാം, എന്റെ മകൾക്ക് ഫ്രഞ്ച് അറിയാം എന്നൊക്കെ അഭിമാനത്തോടെ പറയുന്ന മാതാപിതാക്കൾ,?എന്തുകൊണ്ടാണ് അതേ അഭിമാനത്തോടെ എന്റെ മകന് മലയാളമറിയാം എന്ന് പറയാൻ സാധിക്കാത്തത് എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. ഞായറാഴ്ച റേഡിയോ പ്രഭാഷണപരിപാടിയായ മൻ കി ബാത്തിൽ കേരളത്തിന്റെ ശുചിത്വബോധത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP