Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെടിയുണ്ട കാണാതായ സംഭവം: പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് ഉടനെന്ന് അന്വേഷണ സംഘം; വെടിയുണ്ട കടത്തിയത് പുറത്തേക്കെന്നും ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ; അറസ്റ്റ് ഉടനെന്ന് പറയുമ്പോഴും പ്രതികൾ ആരെന്ന് പുറത്തുവിട്ടിട്ടില്ല

വെടിയുണ്ട കാണാതായ സംഭവം: പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് ഉടനെന്ന് അന്വേഷണ സംഘം; വെടിയുണ്ട കടത്തിയത് പുറത്തേക്കെന്നും ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ; അറസ്റ്റ് ഉടനെന്ന് പറയുമ്പോഴും പ്രതികൾ ആരെന്ന് പുറത്തുവിട്ടിട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്. വെടിയുണ്ട ക്യാമ്പിന് പുറത്തേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർ ആരെന്ന് വ്യക്തമായെന്നാണ് പൊലീസ്പറയുന്നത്. പ്രത്യേക സായുധ സേനയുടെ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

കേസുമായി ബന്ധപ്പെട്ട പൊലീസുകാരുടെ അറസ്റ്റ് ഉടൻ തന്നെ നടത്താനാണ് തീരുമാനം. ഒരാഴ്ചക്കകം അറസ്റ്റു രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേ സമയം കേസുമായി ബന്ധപ്പെട്ട പ്രതികളുടെ പേരുവിവരങ്ങൾ അന്വേഷണ സംഘം ഇതുവരെ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ ക്രൈം ബ്രാഞ്ച് സംഘം തിങ്കളാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീരുമാനം മാറ്റി. അറസ്റ്റു നടപടി പൂർത്തിയായ ശേഷം മാർച്ച് രണ്ടിനായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. അറസ്റ്റിലേക്ക് നീങ്ങാനുള്ള സാഹചര്യം റിപ്പോർട്ടിൽ വിശദീകരിക്കും.

കേസിൽ നേരത്തെ പ്രതിചേർത്ത പ്രതികൾക്കു പുറമെ മറ്റു രണ്ടു ഉദ്യോഗസ്ഥരും കേസിൽ പ്രതികളാകുമെന്നാണ് വിവരം. അതേ സമയം 97-98 കാലഘട്ടത്തിലാണ് വെടിയുണ്ടകൾ ഉരുക്കി പൊലീസ് എംബ്ലം നിർമ്മിച്ചതെന്നും പൊലീസ് കണ്ടെത്തി. ഉണ്ടകൾ കടത്താൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP