Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് നവീകരണത്തിന്റെ പേരിൽ നടന്നത് വൻ ധൂർത്ത്: 1.10 കോടിരൂപ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാൻ ഉത്തരവിട്ട് ഡിജിപി; ടെൻഡർ നടപടികൾ പൂർത്തിയാക്കാതെയുള്ള നടപടിയിൽ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്; സർക്കാർ അംഗീകാരം നൽകിയത് തുടർപരിശോധനകൾ ഇല്ലാതെ; ചട്ടലംഘനങ്ങൾക്ക് കുടപിടിച്ച് സർക്കാരും

പൊലീസ് നവീകരണത്തിന്റെ പേരിൽ നടന്നത് വൻ ധൂർത്ത്: 1.10 കോടിരൂപ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാൻ ഉത്തരവിട്ട് ഡിജിപി; ടെൻഡർ നടപടികൾ പൂർത്തിയാക്കാതെയുള്ള നടപടിയിൽ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്; സർക്കാർ അംഗീകാരം നൽകിയത് തുടർപരിശോധനകൾ ഇല്ലാതെ; ചട്ടലംഘനങ്ങൾക്ക് കുടപിടിച്ച് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ചട്ടങ്ങൾ ലംഘിച്ച് ബുള്ളറ്റ് പ്രൂഫ് കാറുകൾ ടെണ്ടർ വിളിക്കാതെ വാങ്ങിയത് ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്. പൊലീസിന് സേന നവീകരണത്തിന്റെ പേരിൽ നടന്ന ധൂർത്തിന് സർക്കാരിന്റെ മൗനസമ്മതമുണ്ടായിരുന്നെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ടെൻഡർ വിളിക്കാതെ ചട്ടങ്ങൾ ലംഘിച്ചാണ് 1.10 കോടി രൂപ ചെലവിൽ കേരള പൊലീസിന് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാൻ ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവ് നൽകിയത്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കതെയുള്ള ഡിജിപിയുടെ നടപടി സ്വീകരിച്ച് പിന്നീട് ആഭ്യന്തരവകുപ്പ് ഉത്തരവും പുറത്തിറക്കി ഫലത്തിൽ ഡിജിപി നടത്തിയ ചട്ടലംഘനങ്ങൾക്ക് സർക്കാരും കൂട്ട് നിന്നെന്ന് വ്യക്തം.

ഹിന്ദുസ്ഥാൻ മോേട്ടഴ്‌സിൽ നിന്ന് മിറ്റ്‌സുബിഷി പജേറോ സ്പോർട്സ് വാഹനം രണ്ടെണ്ണം വാങ്ങണമെന്ന ഉത്തരവാണ് ഡി.ജി.പി പുറപ്പെടുവിച്ചത്. ഇതിന് എത്ര തുകയാണ് വേണ്ടതെന്നും, മുൻകൂറായി 30 ശതമാ?നം കമ്പനിക്ക് നൽകണമെന്നുമുള്ള കാര്യങ്ങൾ ഉത്തരവിൽ ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഇതിനായി ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നത് കാർ വാങ്ങുന്നതിന് ഓപൺ ടെൻഡർ വിളിക്കുമ്പോൾ കാലതാമസം നേരിടും, സുരക്ഷയെ ബാധിക്കും എന്നീ കാരണങ്ങളായിരുന്നു. ഇതോടപ്പെം ഇവയ്ക്ക് വില കുറവെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, 1,100400 രൂപ ചെലവിൽ രണ്ട് കാറുകൾ വാങ്ങാൻ എല്ലാ ചട്ടങ്ങളും ലംഘിച്ച് ഡിജിപി പുറപ്പെടുവിച്ച ഉത്തരവിനെ സാധുകരിക്കുകയായിരുന്നു സർക്കാർ ചെയ്തത്.

ഡിജിപി അയച്ച കത്തിൽ ഒരു തുടർപരിശോധനയും ഇല്ലാതെ സർക്കാർ അംഗീകാരം നൽകുകയായിരുന്നു. സർക്കാരന്റെ മുൻകൂർ അനുമതിയില്ലാതെ ഡിജിപി സ്വന്തം നിലയ്ക്കാണ് കാർ വാങ്ങാൻ ഉത്തരവിട്ടതെന്ന്  സാധൂകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് തന്ന വ്യക്തമാക്കുന്നു. ഡിജിപിയുടെ വിശദീകരണങ്ങൾ വെള്ളം തൊടാതെ വിഴുങ്ങികൊണ്ടുള്ളതാണ് കാർ വാങ്ങാൻ അനുമതി നൽകികൊണ്ടുള്ള ഉത്തരവും. പൊലീസ് നവീകരണത്തിന് ഭാഗമായി 1.10 കോടി രൂപ കാറുകൾക്ക് അനുവധിക്കുകയും 30 ശതമാനം തുക മുൻകൂറായി അനുവധിത്തക് സാധുകരിക്കുക.യും ചെയ്തുകൊണ്ടാണ് സർക്കാർ ഉത്തരവ്. പൊലീസ് സേനയ്ക്ക് ബുള്ളററ് പ്രൂഫ് കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതും.

അതേസമയം, പൊലീസ് സ്റ്റേഷനുകളിലേക്ക് മഹീന്ദ്ര ബൊലേറോ ജീപ്പുകൾ വാങ്ങിയതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. മലിനീകരണത്തോത് കൂടുതലായതിനാൽ, അടുത്ത മാസം 31ന് ശേഷം വിറ്റഴിക്കാനാകാത്ത ബിഎസ് 4 ഇനത്തിൽപ്പെട്ട 202 ജീപ്പുകളാണ് അടുത്തിടെ വാങ്ങിയത്. ഇത് കമ്പനിയെ സഹായിക്കാനാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ മാസം 6 നാണ് 202 മാഹേന്ദ്ര ബോലേറോ ജീപ്പുകൾ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്. ഒരു സ്റ്റേഷനിൽ രണ്ട് ജീപ്പുകളാക്കുന്നതിന്റെ ഭാഗമായാണ് ജീപ്പുകൾ വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ വാങ്ങിയ ജീപ്പുകൾ മുഴുവൻ കേന്ദ്രത്തിന്റെ വായുമലിനീകരണ തോത് അനുസരിച്ചുള്ള ഭാരത് സ്റ്റേജ് 4 ജീപ്പുകൾ. ഇത്തരം വാഹനങ്ങൾ മാർച്ച് 31 വരെ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ. ഏപ്രിൽ ഒന്ന് മുതൽ ഭാരത് 6 വാഹനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യാനാകുക. രജിസ്‌ട്രേഷൻ കാലാവധി തീരാൻ പോകുന്ന തരം വാഹനങ്ങൾ എന്തിന് വാങ്ങിക്കൂട്ടി എന്നതാണ് പ്രശ്‌നം. കൈവശമുള്ള ബിഎസ് 4 വാഹനങ്ങൾ പല കമ്പനികളും ഇപ്പോൾ വൻതോതിൽ വില കുറച്ച് വിറ്റഴിക്കുകയാണ്. കമ്പനിയുടെ സ്റ്റോക്ക് തീർക്കാനാണോ പൊലീസ് വൻ തോതിൽ ബിഎസ് 4 വാഹനങ്ങൾ വാങ്ങിയതെന്ന ആരോപണങ്ങൾ നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP