Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി കേരള പൊലീസ് സേനയിലേക്ക് 74 ആദിവാസി യുവതീ യുവാക്കൾ കൂടി; നിയമന ഉത്തരവ് നാളെ മുഖ്യമന്ത്രി നേരിട്ടു കൈമാറും; കാക്കി അണിയുന്നവരുടെ കൂട്ടത്തിൽ അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന മധുവിന്റെ സഹോദരി ചന്ദ്രികയും

സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി കേരള പൊലീസ് സേനയിലേക്ക് 74 ആദിവാസി യുവതീ യുവാക്കൾ കൂടി; നിയമന ഉത്തരവ് നാളെ മുഖ്യമന്ത്രി നേരിട്ടു കൈമാറും; കാക്കി അണിയുന്നവരുടെ കൂട്ടത്തിൽ അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന മധുവിന്റെ സഹോദരി ചന്ദ്രികയും

തിരുവനന്തപുരം: കേരളാ പൊലീസ് സേനയിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നാളെ 74 ആദിവാസി യുവതി യുവാക്കൾ കാക്കി അണിയും. 74 പേർക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറും. ഭക്ഷ്യധാന്യങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരുകൂട്ടംപേർ ക്രൂരമായി കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രികയും നിയമന ഉത്തരവ് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്രയും ആദിവാസികളെ പൊലീസ് സേനയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നത്. പൊലീസിൽ പട്ടിക വർഗങ്ങളുടെ പ്രതിനിധ്യം ഏറെ കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയത്. വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം വർധിക്കുന്നത് തടയുന്നതും സ്പെഷ്യൽ റിക്രൂട്ട്മെന്റ് സഹായകുമാകും.

22 യുവതികളും 52 യുവാക്കളുമാണ് ജോലിയിൽ പ്രവേശിക്കുന്നത്. ഇതിൽ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദമുള്ള ഏഴ് പേരും ബിഎഡ്കാരായ മൂന്നു പേരും ഉൾപ്പെടുന്നുണ്ട്. സ്പെഷ്യൽ റൂൾ അടക്കം ഭേഗഗതി ചെയത് നിയമന നടപടി അതിവേഗത്തിലാണ് പൂർത്തിയാക്കിയത്. പലരേയും നേരിൽ കണ്ട് അപേക്ഷ പൂരിപ്പിക്കലിനടക്കം പിഎസ്‌സി ഉദ്യോഗിസ്ഥർ സഹായം നൽകി. ആദിവാസികൾക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ അടിയാളർ, കാട്ടുനായ്ക്കർ അടക്കമുള്ളർക്കാണ് ജോലി ലഭിച്ചത്.

പിഎസ്‌സി നിയമനത്തിന്റെ ഭാഗമായ ബോണ്ട്, സെക്യൂരിറ്റി എന്നീ വ്യവസ്ഥകളിൽ ഇവർക്ക് ഇളവ് നൽകിയിരുന്നു. പൊലീസ് അക്കാദമിലെ ഒമ്പത് മാസ പരിശീലനത്തിന് ശേഷം ഇവർ യൂണിഫോമണിഞ്ഞ് പൊലീസിന്റെ ഭാഗമാകും. ഈ സർക്കാർ വന്നതിനു ശേഷം എക്സൈസ് വകുപ്പിൽ 25പേരെയും വനംവകുപ്പിൽ 50 പേരെയും ഇത്തരത്തിൽ സ്പെഷ്യൽ റിക്രടൂട്ട്മെന്റ് വഴി നിയമിച്ചിരുന്നു. അവരുടെ നിയമന ഉത്തരവ് നേരത്തെ നൽകിയതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP