Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈബർ സുരക്ഷ അവബോധപ്രചരണത്തിന് കേരള പൊലീസിന്റെ പുതിയ പദ്ധതി; 'പ്രൊഫെസ്സർ പോയിന്റർ-ദി ആൻസർ ടു സൈബർ ഇഷ്യൂസ്' മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അവതരിപ്പിക്കും; ലക്ഷ്യം കുട്ടികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കുവാനുള്ള ബോധവൽക്കരണം നൽകുന്നത് വഴി മുതിർന്നവരിലേക്ക് അതിന്റെ പ്രാധാന്യം എത്തിക്കാൻ

സൈബർ സുരക്ഷ അവബോധപ്രചരണത്തിന് കേരള പൊലീസിന്റെ പുതിയ പദ്ധതി; 'പ്രൊഫെസ്സർ പോയിന്റർ-ദി ആൻസർ ടു സൈബർ ഇഷ്യൂസ്' മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അവതരിപ്പിക്കും; ലക്ഷ്യം കുട്ടികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കുവാനുള്ള ബോധവൽക്കരണം നൽകുന്നത് വഴി മുതിർന്നവരിലേക്ക് അതിന്റെ പ്രാധാന്യം എത്തിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:സൈബർ സുരക്ഷ അവബോധപ്രചരണത്തിന് പുതിയ പദ്ധതിയുമായി കേരള പൊലീസ്. കുട്ടികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കുവാനുള്ള ബോധവൽക്കരണം ഉണ്ടാക്കുകയും അത് വഴി മുതിർന്നവരിലേക്കും അതിന്റെ പ്രാധാന്യം എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രൊഫെസ്സർ പോയിന്റർ-ദി ആൻസർ ടു സൈബർ ഇഷ്യൂസ് ' എന്നാണ് പദ്ധതിയുടെ പേര്. അനിമേഷൻ ചിത്രങ്ങൾ, ചിത്രകഥകൾ, സ്റ്റിക്കർ പോസ്റ്റർ എന്നിവയിലൂടെയായിരിക്കും കുട്ടികൾക്ക് ബോധവൽക്കരണം നൽകുക.

അദ്ധ്യാപക ദിനമായ ഇന്ന് നടൻ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയായിരിക്കും പ്രൊഫസർ പോയിന്റർ അവതരിപ്പിക്കുക. കേരളാപൊലീസിന്റെ ഫേസ്‌ബുക്ക് പേജിലും പ്രൊഫസർ പോയിന്ററിന്റെ അനിമേഷൻ ചിത്രം പുറത്തിറങ്ങും.ആർട്ടിസ്റ്റ് നന്ദൻ പിള്ളൈ ആണ് പ്രൊഫസർ പോയിന്ററിന്റെ നിർമ്മിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ സൈബർ മേധാവി കൂടിയായ എഡിജിപി മനോജ് എബ്രഹാം ഐപിഎസ് ആണ് പ്രൊഫസർ പോയിന്ററിലെ കഥാപാത്രങ്ങൾക്ക് പേരിട്ടത്. കംപ്യൂട്ടറിലെ കഴ്സറും മൗസും ചേർന്നതാണ് ഇതിലെ കഥാപാത്രങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP