Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാണിജ്യ സ്ഥാപനങ്ങൾക്ക് പണം ഈടാക്കി സുരക്ഷ നൽകാൻ സംസ്ഥാന പൊലീസ് സേന; സിസിടിവി മുഖേന നിരീക്ഷണ സെൽ നിർമ്മിക്കുന്ന പദ്ധതിക്കൊപ്പം കെൽട്രോണും; സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം പദ്ധതി വഴി അക്രമങ്ങളിൽ നിന്നും 'സൂപ്പർ സുരക്ഷ'

വാണിജ്യ സ്ഥാപനങ്ങൾക്ക് പണം ഈടാക്കി സുരക്ഷ നൽകാൻ സംസ്ഥാന പൊലീസ് സേന; സിസിടിവി മുഖേന നിരീക്ഷണ സെൽ നിർമ്മിക്കുന്ന പദ്ധതിക്കൊപ്പം കെൽട്രോണും; സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം പദ്ധതി വഴി അക്രമങ്ങളിൽ നിന്നും 'സൂപ്പർ സുരക്ഷ'

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : കേരളത്തിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് നേർക്കുള്ള അക്രമ സംഭവങ്ങൾ തടയാൻ സംസ്ഥാന പൊലീസ് സേനയുടെ സമാർട്ട് പ്രോജക്ട്. സ്ഥാപന ഉടമകളിൽ നിന്നും പണം ഈടാക്കിയാണ് പദ്ധതി നടപ്പാക്കാൻ സേന തയ്യാറെടുക്കുന്നത്. സിസിടിവി ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് പദ്ധതിയിലൂടെ സ്ഥാപനങ്ങൾക്ക് സുരക്ഷയൊരുക്കുന്നത്. ഇതിനായി സ്ഥാപനങ്ങളുമായി കരാർ സൃഷ്ടിക്കും. ഇതിന് ഒരു നിശ്ചിത തുകയും സേന തീരുമാനിച്ചിട്ടുണ്ട്. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ സമർപ്പിച്ച പദ്ധതിക്ക് ഇപ്പോൾ സർക്കാർ അംഗീകാരം ലഭിച്ചതോടെ ഉടൻ തന്നെ ഇത് പ്രാബല്യത്തിലാകുമെന്നാണ് സൂചന.കെൽട്രോണാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ സംസ്ഥാനത്തെ ഫാക്ടറികൾ, ബാങ്കുകൾ, ജൂവല്ലറി, ഫിനാൻസ് തുടങ്ങി ഒട്ടേരെ സ്ഥാപനങ്ങൾക്ക് സുരക്ഷ ലഭിക്കും. സ്ഥാപനങ്ങളുടെ ഭാഗങ്ങളിൽ ഘടിപ്പിക്കുന്ന സിസിടിവി ക്യാമറകൾ വഴി നിരീക്ഷണം നടത്തി അനിഷ്ട സംഭവങ്ങളുണ്ടായാൽ ഉടൻ ഇടപെടുന്നതാണ് പദ്ധതി.

ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക സെൽ ഒരുക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാർ 24 മണിക്കൂറും കരാറിലേർപ്പെട്ട സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തും. ഏതെങ്കിലും വിധത്തിലുള്ള കടന്നുകയറ്റമോ മറ്റ് സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കും. അവിടെനിന്ന് പൊലീസ് സ്ഥലത്തെത്തും.സ്ഥാപനങ്ങളുടെ പരിസരത്ത് സി.സി.ടി.വി. സംവിധാനം ഒരുക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള പൂർണ ചുമതല കെൽട്രോണിനായിരിക്കും. ഇതിനുവേണ്ട ഉപകരണങ്ങൾ വാങ്ങുന്നതും അറ്റകുറ്റപ്പണിയുമെല്ലാം അവരുടെ ചെലവിലാണ്.

ഇതു സംബന്ധിച്ച് കെൽട്രോണും പൊലീസുമായി സേവനവ്യവസ്ഥ കരാറിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇതിനാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. വരുമാനത്തിൽ എത്രശതമാനം തുക കെൽട്രോണിന് നൽകണമെന്ന് ധാരണയുണ്ടാക്കണമെന്ന് സർക്കാർ നിർദേശിച്ചു. വാണിജ്യസ്ഥാപനങ്ങളിൽനിന്ന് സേവനത്തിനായി ഈടാക്കുന്ന തുകയിൽ വർഷംതോറും നിശ്ചിത ശതമാനം വർധനയ്ക്ക് വ്യവസ്ഥചെയ്യണം. കെൽട്രോണിന് നൽകേണ്ട വിഹിതമനുസരിച്ചാവും സേവനത്തിനുള്ള തുക നിശ്ചയിക്കുക.

സി.സി.ടി.വി. ദൃശ്യങ്ങളുടെ ഗുണമേന്മ അടക്കമുള്ള കാര്യങ്ങൾ കെൽട്രോൺ ഉറപ്പുനൽകണം. കെൽട്രോണിന്റെ വിഹിതം കഴിച്ചുള്ള തുക സംസ്ഥാന സർക്കാരിന്റെ ഫണ്ടിലേക്കാണ് പോകുന്നത്. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് 2000 ചതുരശ്ര അടി സ്ഥലം നിരീക്ഷണ കേന്ദ്രത്തിനായി ക്രമീകരിക്കണം. കെൽട്രോണിന്റെ ഭാഗത്തുനിന്ന് സാങ്കേതികപ്പിഴവുമൂലം ഉണ്ടാകുന്ന ഏതെങ്കിലും വിധത്തിലുള്ള നഷ്ടത്തിന് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടാവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഇതുസംബന്ധിച്ച് പൊലീസോ സർക്കാരോ ഒരു സാമ്പത്തികബാധ്യതയും ഏറ്റെടുക്കുകയും ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP