Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിനെ അഴിമതിക്കാരെ തുരത്താൻ ഉറച്ച് ഡിജിപി സെൻകുമാർ; ആഭ്യന്തര വിജിലൻസ് സെൽ പുനരുജ്ജീവിപ്പിച്ച് ഉത്തരവിറങ്ങി; എഡിജിപി എസ് അനന്തകൃഷ്ണൻ ചീഫ് വിജിലൻസ് ഓഫീസർ

പൊലീസിനെ അഴിമതിക്കാരെ തുരത്താൻ ഉറച്ച് ഡിജിപി സെൻകുമാർ; ആഭ്യന്തര വിജിലൻസ് സെൽ പുനരുജ്ജീവിപ്പിച്ച് ഉത്തരവിറങ്ങി; എഡിജിപി എസ് അനന്തകൃഷ്ണൻ ചീഫ് വിജിലൻസ് ഓഫീസർ

തിരുവനന്തപുരം: കേരളാ പൊലീസിൽ കൈക്കൂലി വാങ്ങാത്തവരായി എത്ര ഉദ്യോഗസ്ഥർ ഉണ്ടാകും? സത്യസന്ധമായ പരിശോധന നടത്തിയാൽ ചുരുങ്ങിയ ഒരു ശതമാനം മാത്രമേ ഇക്കൂട്ടത്തിൽ പെടുകയുള്ളൂവെന്ന കാര്യം ഉറപ്പാണ്. താഴെക്കിടയിലുള്ള പൊലീസ് കോൺസ്റ്റബിൾ മുതൽ എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ അഴിമതി കേസിൽ പിടിക്കപ്പെട്ടും അന്വേഷണം നേരിടുന്നവരുടെയും കൂട്ടത്തിലുണ്ട്. എന്നാൽ, ഇനി പൊലീസിലെ അഴിമതിക്കാർക്ക് കാക്കിയെ തന്നെ പേടിക്കേണ്ടി വരും. ഇരുവരെ നിർജ്ജീവമായിക്കിടന്ന പൊലീസിലെ വിജിലൻസ് സെല്ലിനെ പുനരുജ്ജീവിപ്പിക്കുകയാണ് ഡിജിപി ടി പി സെൻകുമാർ.

പൊലീസിലെ അഴിമതി തടയുന്നതിന് വേണ്ടി രൂപീകരിച്ച ആഭ്യന്തര വിജിലൻസ് സെൽ പുനരുജ്ജീവിപ്പിച്ചു കൊണ്ട് ഡി.ജി.പി ടി.പി.സെൻകുമാർ ഉത്തരവിറക്കി. എ.ഡി.ജി.പി എസ്.അനന്തകൃഷ്ണനാണ് വിജിലൻസ് സെല്ലിന്റെ മേധാവി. ഐ.ജി.സുരേഷ് രാജ് അടക്കം പ്രതിച്ഛായയുള്ള ആറ് ഉദ്യോഗസ്ഥരമാണ് സമിതിയിലെ മറ്റംഗങ്ങൾ. ഏത് പൊലീസ് സ്‌റ്റേഷനിലും എപ്പോൾ വേണമെങ്കിലും പരിശോധന നടത്താൻ വിജിലൻസ് സെല്ലിന് അധികാരമുണ്ടായിരിക്കും.

പൊലീസ് സ്‌റ്റേഷനുകളെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സ്‌റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ വിജിലൻസ് സെൽ പുനരുജ്ജീവിപ്പിച്ചത്. അഴിമതി സംബന്ധിച്ച് ഏത് ഉദ്യോഗസ്ഥനെതിരേയും നടപടി എടുക്കാനുള്ള പൂർണ അധികാരവും വിജിലൻസ് സെല്ലിന് നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സമിതി പൊലീസ് സ്‌റ്റേഷനുകളിൽ പരിശോധന നടത്തും. സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകൾക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിജിലൻസ് സമിതി പുനരുജ്ജീവിപ്പിക്കാൻ ഡി.ജി.പി തീരുമാനിച്ചത്.

നേരത്തെ പൊലീസിലെ ക്രിമിനലുകളെയും അഴിമതിക്കാരെയും പുറത്താക്കണമെന്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവുണ്ടെങ്കിലും അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സാധിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP