Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആസ്തിയെ ചൊല്ലിയുള്ള തർക്കത്തിൽ കുരുങ്ങി കേരള പുലയർ മഹാസഭ; വിവിധ വിഭാഗങ്ങളെ യോജിപ്പിക്കാനുള്ള ചർച്ചയിൽ വിട്ടു നിന്ന് പുന്നല ശ്രീകുമാർ വിഭാഗം; വിഭാഗങ്ങൾ തമ്മിലുള്ള കേസുകൾ പിൻവലിക്കാമെന്നും അറിയിപ്പ്

ആസ്തിയെ ചൊല്ലിയുള്ള തർക്കത്തിൽ കുരുങ്ങി കേരള പുലയർ മഹാസഭ; വിവിധ വിഭാഗങ്ങളെ യോജിപ്പിക്കാനുള്ള ചർച്ചയിൽ  വിട്ടു നിന്ന് പുന്നല ശ്രീകുമാർ വിഭാഗം; വിഭാഗങ്ങൾ തമ്മിലുള്ള കേസുകൾ പിൻവലിക്കാമെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ആസ്തിയെ ചൊല്ലി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് കേരള പുലയർ മഹാസഭ (കെപിഎംഎസ്). ഇതു സംബന്ധിച്ച് ചർച്ചകൾക്കായി വിഭാഗങ്ങളെ വിളിച്ചു ചേർത്തിരുന്നു. എറണാകുളം ശിക്ഷക് സദനിൽ നടന്ന ചർച്ചയിൽ പുന്നല ശ്രീകുമാറിന്റെ വിഭാഗം പങ്കെടുക്കാതിരുന്നുവെന്നതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മഹാസഭയ്ക്ക് വേണ്ടി അനുവദിച്ച സ്‌കൂളുകളും കോളേജുമടക്കം രണ്ടു വിഭാഗങ്ങളുടെ പക്കലാണ്. ഇതെല്ലാം കെ.പി.എം.എസിന്റെ ആസ്തിയാക്കി മാറ്റാൻ തയ്യാറാവണമെന്ന മധ്യസ്ഥരുടെ ആവശ്യം ടി.വി. ബാബു വിഭാഗം അംഗീകരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പുന്നല ശ്രീകുമാർ നേതൃത്വം നൽകുന്ന വിഭാഗം അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല.

പുന്നലയുടെ നേതൃത്വത്തിലുള്ള പ്രത്യേക ട്രസ്റ്റിന്റെ കീഴിലാണ് കെ.പി.എം.എസിന് അനുവദിക്കപ്പെട്ട കോളേജ്. വെങ്ങാനൂരിലെ സ്‌കൂൾ ടി.വി. ബാബു വിഭാഗത്തിന്റെ നിയന്ത്രണത്തിലും. ജസ്റ്റിസ് തങ്കപ്പൻ, അഡ്വ. കെ.എ. ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുന്നത്. പുന്നല-ടി.വി. ബാബു വിഭാഗത്തിനുപുറമേ വിനോദ്കുമാർ എന്ന നേതാവിന്റെ നേതൃത്വത്തിലുള്ള മൂന്നാമതൊരു വിഭാഗവും രൂപം കൊണ്ടിരുന്നു. ഇവരും ഐക്യത്തിന് സന്നദ്ധരാണെന്ന നിലപാടാണ് മധ്യസ്ഥരോട് പങ്കുെവച്ചിട്ടുള്ളത്.

നിലവിൽ പതിനാറിലധികം കേസുകളാണ് കെ.പി.എം.എസ്. വിവിധ വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്നത്. പുന്നലയുടെ നേതൃത്വലുള്ളവർ ഇവ പിൻവലിക്കാമെന്ന് നേരത്തേ അറിയിച്ചിരുന്നു. ആസ്തിയെല്ലാം ഒരു കുടക്കീഴിലാക്കാതെ ഐക്യം ഉണ്ടാവില്ലെന്ന് ടി.വി. ബാബു വിഭാഗം ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് സമിതി മുമ്പാകെ നേരിട്ടെത്തി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP