Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര അവഗണന തുടരുമ്പോൾ സ്വന്തം റെയിൽവേ ഭൂപടം നിർമ്മിക്കാൻ ഉറച്ച് കേരളം; കേരളാ റെയിൽവേ നിർമ്മിക്കുന്നത് ആറു പദ്ധതികൾ; തിരുവനന്തപുരം-ചെങ്ങന്നൂർ, തലശ്ശേരി-മൈസൂർ, എരുമേലി-പുനലൂർ പദ്ധതികൾക്ക് മുൻഗണന

കേന്ദ്ര അവഗണന തുടരുമ്പോൾ സ്വന്തം റെയിൽവേ ഭൂപടം നിർമ്മിക്കാൻ ഉറച്ച് കേരളം; കേരളാ റെയിൽവേ നിർമ്മിക്കുന്നത് ആറു പദ്ധതികൾ; തിരുവനന്തപുരം-ചെങ്ങന്നൂർ, തലശ്ശേരി-മൈസൂർ, എരുമേലി-പുനലൂർ പദ്ധതികൾക്ക് മുൻഗണന

കൊച്ചി : സംസ്ഥാന റെയിൽവേ വികസനത്തിന് ആക്കം കൂട്ടാൻ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെആർഡിസി) തുടക്കത്തിൽ ആറു പദ്ധതികൾ ഏറ്റെടുത്തേക്കും. റെയിൽവേ പദ്ധതികൾ നടപ്പാക്കാൻ കേരളവും റെയിൽവേയും ചേർന്നു രൂപീകരിച്ച കമ്പനിയാണ് ഇത്. കേരളത്തോടുള്ള റെയിൽ അവഗണന അവസാനിപ്പിക്കുകയെന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം.

കെആർഡിസിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് രൂപീകരണവും എംഡി നിയമനവും ഇനി ബാക്കിയുണ്ട്. ഗതാഗത വകുപ്പാണു കമ്പനി രൂപീകരണ നടപടികൾ വേഗത്തിലാക്കിയത്. സംസ്ഥാനത്തിന്റെ പ്രാഥമിക വിഹിതമായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കമ്പനി രൂപീകരണത്തോടെ ഒരേസമയം ഒന്നിലധികം റെയിൽവേ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം.

തിരുവനന്തപുരം-ചെങ്ങന്നൂർ സബേർബൻ പദ്ധതി, തലശേരി-മൈസൂർ, എരുമേലി-പുനലൂർ പാതകൾ, ശബരി-ഏറ്റുമാനൂർ, നെടുമ്പാശേരി ട്രയാംഗുലർ ലിങ്ക് ലൈനുകൾ, എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിവയാണു കമ്പനിയുടെ മുൻഗണനാ പട്ടികയിലുള്ളത്. അങ്കമാലി-എരുമേലി ശബരി പാതയും (2400 കോടി) നേമം ടെർമിനൽ പദ്ധതിയും (168 കോടി) റെയിൽവേ തന്നെ പണം മുടക്കുമെന്നാണ് ഇപ്പോഴുള്ള ധാരണ. ശബരി പാത അങ്കമാലി മുതൽ എരുമേലി വരെ റെയിൽവേയും എരുമേലി മുതൽ പുനലൂർ വരെ പുതിയ കോർപറേഷനും ഏറ്റെടുക്കും

ഏറ്റുമാനൂരിൽ നിന്നു ശബരി പാതയിലേക്കു (15 കിലോമീറ്റർ) ലിങ്ക് ലൈൻ നിർമ്മിക്കാനുള്ള ശുപാർശയാണു പുതുതായി ഉൾപ്പെടുത്തിയത്. ഏറ്റുമാനൂർ, തൊടുപുഴ, പാലാ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം എന്നിവയെ കൊച്ചിയുമായി ബന്ധിപ്പിച്ചു സബേർബൻ റെയിൽ ആരംഭിക്കാൻ ഈ ലിങ്ക് സഹായിക്കും. ശബരി പാതയെ നെടുമ്പാശേരിയിൽ എറണാകുളം-ഷൊർണൂർ പാതയുമായി ബന്ധിപ്പിക്കുന്നതാണു പുതിയ ട്രയാംഗുലർ ലിങ്ക്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു കണ്ടെയ്‌നർ നീക്കം വേഗത്തിലാക്കാനാണ് ഇത്. സിയാലിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.

കേരളത്തിലെ ടെർമിനൽ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനാണു നേമത്തും കൊച്ചിയിലും പുതിയ ടെർമിനലുകൾ ശുപാർശ ചെയ്തിരിക്കുന്നത്. കേരള ഹൈക്കോടതിക്കു പിന്നിലായി എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷനിൽ 42 ഏക്കർ ഭൂമിയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP