Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റേഷൻ കടകൾ ഇന്ന് തുറക്കില്ല; അവധി ദിവസമായ ഇന്നു റേഷൻ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചത് വേണ്ടത്ര പലവ്യഞ്ജന കിറ്റ് എത്തിക്കാൻ സാധിക്കാത്തതിനാൽ

റേഷൻ കടകൾ ഇന്ന് തുറക്കില്ല; അവധി ദിവസമായ ഇന്നു റേഷൻ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചത് വേണ്ടത്ര പലവ്യഞ്ജന കിറ്റ് എത്തിക്കാൻ സാധിക്കാത്തതിനാൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾ ഇന്ന് തുറക്കില്ല. വേണ്ടത്ര പലവ്യഞ്ജന കിറ്റ് എത്തിക്കാൻ സാധിക്കാത്തതിനാലാണ് അവധി ദിവസമായ ഇന്നു റേഷൻ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചത്. റേഷൻ കടകൾ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് ആദ്യദിനമായ ഇന്നലെ 48,500 പേർക്കു വിതരണം ചെയ്തു.

അന്ത്യോദയ അന്നയോജന (എഎവൈ മഞ്ഞ കാർഡ്) വിഭാഗത്തിലെ ആദിവാസികൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. എന്നാൽ 4 ലക്ഷം കിറ്റുകൾ ഇന്നു കടകളിൽ എത്തിക്കുമെന്നും നാളെ രാവിലെ മുതൽ മഞ്ഞ കാർഡ് വിഭാഗത്തിലെ മറ്റുള്ളവർക്കും കിറ്റ് നൽകുമെന്നും സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.എം.അലി അസ്ഗർ പാഷ പറഞ്ഞു.

കിറ്റ് സംഭാവന കുറവ്
സാമ്പത്തിക സ്ഥിതി മെച്ചമായവർ പലവ്യഞ്ജന കിറ്റുകൾ പാവപ്പെട്ടവർക്കു നൽകാനായി സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനയോടു തണുത്ത പ്രതികരണം. ഇന്നലെ വരെ 1713 പേരാണു കിറ്റ് വേണ്ടെന്ന് അറിയിച്ചത്. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിലൂടെ സമ്മതം അറിയിക്കാം. പലരും വെബ്‌സൈറ്റ് ഉപയോഗിക്കാത്തതാണ് എണ്ണം കുറയാൻ കാരണമായി വിലയിരുത്തുന്നത്. അതിനാൽ എസ്എംഎസ് സംവിധാനം നാളെ ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP