Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഥോറിറ്റി പ്രവർത്തിച്ച് തുടങ്ങും മുൻപ് അംഗത്തിന്റെ രാജി; സംസ്ഥാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയിൽ നിന്ന് രാജിവച്ചത് മാത്യു ഫ്രാൻസിസ്; കിഫ്ബിയിൽ പ്രവർത്തിക്കുന്നതിനാൽ റെറയിൽ അംഗമായിരിക്കാൻ താൽപര്യമില്ലെന്നു വിശദീകരണം

അഥോറിറ്റി പ്രവർത്തിച്ച് തുടങ്ങും മുൻപ് അംഗത്തിന്റെ രാജി; സംസ്ഥാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയിൽ നിന്ന് രാജിവച്ചത് മാത്യു ഫ്രാൻസിസ്; കിഫ്ബിയിൽ പ്രവർത്തിക്കുന്നതിനാൽ റെറയിൽ അംഗമായിരിക്കാൻ താൽപര്യമില്ലെന്നു വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സംസ്ഥാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി (റെറ) പ്രവർത്തനം തുടങ്ങും മുൻപു തന്നെ 2 അംഗങ്ങളിലൊരാൾ രാജിവച്ചു. സി.മാത്യു ഫ്രാൻസിസ് ആണു രാജിവച്ചത്. കിഫ്ബിയിൽ പ്രവർത്തിക്കുന്നതിനാൽ റെറയിൽ അംഗമായിരിക്കാൻ താൽപര്യമില്ലെന്നു കാണിച്ചു മാത്യു കത്തു നൽകുകയായിരുന്നു.

റെറയിലേക്കുള്ള 4 ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നിയമനം ഉടൻ പൂർത്തിയാകും. റെറ പ്രവർത്തന മാർഗരേഖയുടെ കരടു തയാറാക്കി സർക്കാരിനു സമർപ്പിച്ചു. ഒരു മാസത്തിനകം റജിസ്‌ട്രേഷൻ ഉൾപ്പെടെ നടപടികൾ തുടങ്ങാനാണു ലക്ഷ്യമിടുന്നത്.പുതിയ അംഗത്തെ നിയമിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി. റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോൻ ചെയർമാനും ഭവന, നിയമ സെക്രട്ടറിമാർ അംഗങ്ങളുമായ തിരഞ്ഞെടുപ്പു സമിതിയെ പുതിയ അംഗത്തെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തി.

മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസമാണു പി.എച്ച്.കുര്യൻ ചെയർമാൻ ആയി റെറ നിലവിൽ വന്നത്. പ്രീത പി.മേനോൻ, മാത്യു ഫ്രാൻസിസ് എന്നിവരെയാണ് അംഗങ്ങളായി നിയമിച്ചത്. എന്നാൽ, നിയമനങ്ങൾ പൂർത്തിയായി റെറ പ്രവർത്തനം തുടങ്ങാനിരിക്കെയാണു മാത്യു പിന്മാറിയത്. ഇനി പുതിയ അംഗത്തിനായി നിയമന നടപടി വീണ്ടും തുടങ്ങണം.

അഥോറിറ്റിയുടെ ചട്ടങ്ങളിൽ പ്രധാനപ്പെട്ടവ

1 റഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്തവർക്കുമാത്രമേ ഈ രംഗത്തു പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.
2 റിയൽ എസ്റ്റേറ്റ് പ്രമോട്ടറുടെയും പങ്കാളികളുടെയും വ്യക്തിവിവരങ്ങളുടെ രേഖകൾ, അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികളുടെ പട്ടിക, നേരിട്ട നിയമനടപടികൾ, പദ്ധതി രൂപരേഖ, അഗ്‌നിശമന/ പരിസ്ഥിതി/ കെട്ടിടനിർമ്മാണ അനുമതികൾ, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം.
3 ഭൂമി വാങ്ങി പ്ലോട്ടുകളാക്കി മറിച്ചുവിൽക്കുന്ന ഏജന്റുമാർ 25,000 രൂപ നൽകി റജിസ്‌ട്രേഷൻ എടുക്കണം. പുതുക്കൽ ഫീസ് 5000 രൂപ.
4 അഥോറിറ്റിയുടെ റജിസ്‌ട്രേഷൻ നേടിയാലും ഓരോ പദ്ധതി ആരംഭിക്കുമ്പോഴും ഫീസ് അടച്ച് അത് രജിസ്റ്റർ ചെയ്യണം.
5 പ്ലോട്ടുകളായി വിൽക്കുമ്പോൾ ചതുരശ്ര മീറ്ററിനു 10 രൂപ.
6 നിർമ്മാണം ആരംഭിച്ചു കഴിഞ്ഞ ഫ്‌ളാറ്റുകൾക്കും വില്ലകൾക്കും ചതുരശ്ര മീറ്ററിന് 25 രൂപ വീതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP