Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശുവണ്ടി വികസന കോർപറേഷൻ എംഡിയെ മാറ്റി; നടപടി കോർപറേഷനിലെ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി

കശുവണ്ടി വികസന കോർപറേഷൻ എംഡിയെ മാറ്റി; നടപടി കോർപറേഷനിലെ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി

തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ എംഡിയെ തൽസ്ഥാനത്തു നിന്നു മാറ്റി. ഡോ. കെ എ രതീഷിനാണു സ്ഥാനം തെറിച്ചത്.

കോർപറേഷനിലെ അഴിമതിയുടെ കാര്യത്തിൽ സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് എംഡിയുടെ കസേര തെറിച്ചതെന്നാണ് സൂചന.

കോർപറേഷൻ ഫിനാൻസ് മാനേജർക്കാണ് എംഡിയുടെ അധികച്ചുമതല നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ഇതു സംബന്ധിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കും.

കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തു നിന്നു രാജിവച്ച ആർ. ചന്ദ്രശേഖരന്റെ ബന്ധു കൂടിയാണ് രതീഷ്. ചന്ദ്രശേഖരൻ രാജിവച്ചതോടെ, രാജി വയ്ക്കാൻ രതീഷിനു മേൽ സമ്മർദ്ദം ഉണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. തുടർന്നാണ് നീക്കാൻ സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് 2005 ലാണ് എം.ഡി യായി ഡോ.രതീഷിനെ നിയമിച്ചത്. സാധാരണഗതിയിൽ സർക്കാർ മാറുന്‌പോൾ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെയും മാറ്റാറുണ്ട്. എന്നാൽ വി എസ് അച്യുതാനന്ദൻ മാറി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിട്ടും രതീഷിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP