Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല; ആറു ജില്ലകളിൽ രാത്രി കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന സന്ദേശം തെറ്റ്; നിലവിൽ ഒരുതരത്തിലുള്ള മഴ മുന്നറിയിപ്പും നൽകിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി; തെറ്റായ സന്ദേശം വലച്ചത് സാധാരണക്കാരെ മാത്രമല്ല ബോട്ടുകളും ക്രെയിനുകളും ഒരുക്കി നിർത്തിയ പൊലീസിനെയും

ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല; ആറു ജില്ലകളിൽ രാത്രി കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന സന്ദേശം തെറ്റ്; നിലവിൽ ഒരുതരത്തിലുള്ള മഴ മുന്നറിയിപ്പും നൽകിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി; തെറ്റായ സന്ദേശം വലച്ചത് സാധാരണക്കാരെ മാത്രമല്ല ബോട്ടുകളും ക്രെയിനുകളും ഒരുക്കി നിർത്തിയ പൊലീസിനെയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'നിലവിൽ ഒരു തരത്തിൽ ഉള്ള മഴ മുന്നറിയിപ്പും സംസ്ഥാനത്ത് ഇല്ല. ഇത്തരത്തിൽ ഉള്ള സന്ദേശങ്ങൾ പ്രചരിക്കുന്നുത് കാണുന്നതിനാൽ ആണ് ഈ സന്ദേശം പുറപ്പെടുവിക്കുന്നത്.' സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടേതാണ് ഈ വാർത്താകുറിപ്പ്. രാവിലെ അഥോറിറ്റിയിൽ നിന്ന് തെറ്റായ സന്ദേശങ്ങൾ പ്രചരിച്ചത് ആറുജില്ലകളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ആറുജില്ലകളിൽ രാത്രി പത്തു മണിയോടെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഈ സന്ദേശം പഴയതാണെന്നറിയാതെ ആറു ജില്ലകളിലെയും എസ്‌പിമാർ കാറ്റിനെ നേരിടാൻ മുന്നൊരുക്കം തുടങ്ങി. രാത്രി 10 മണി മുതൽ മൂന്നു മണിക്കൂർ നേരത്തേക്കു കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. സന്ദേശത്തിൽ തീയതി ഉണ്ടായിരുന്നില്ല. 'നൗ കാസ്റ്റ്' എന്നപേരിലാണ് 21നു രാവിലെ 11 മണിയോടെ സന്ദേശം പ്രത്യക്ഷപ്പെട്ടത്.

ദിവസങ്ങൾക്ക് മുൻപുള്ള കാലാവസ്ഥാ പ്രവചന സന്ദേശം ഇന്നത്തേതെന്ന പേരിൽ ജില്ലകളിലെ വാട്‌സ് ആപ്് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചത് വൈകുന്നേരത്തോടെയാണ്. ഇതോടെ ആറു ജില്ലകളിലെ ഉദ്യോഗസ്ഥർ മുന്നൊരുക്കം തുടങ്ങി. പലരും ബോട്ടുകളും ക്രെയിനുകളും തയാറാക്കി. എസ്‌ഐമാർക്ക് എസ്‌പിമാർ പ്രത്യേക നിർദ്ദേശം നൽകി. വയർലസ് സന്ദേശങ്ങളും നൽകി.രാത്രി കാറ്റടിക്കുമെന്ന് ദുരന്ത നിവാരണ അഥോറിറ്റി സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചതായും എല്ലാ എസ്എച്ച്ഒമാരും (സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസർമാർ) ജാഗ്രത പുലർത്തണമെന്നും ബോട്ടുകളും ക്രെയിനുകളും റെഡിയാക്കി നിർത്തണമെന്നും പൊലീസിന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ അതോറ്റിറ്റി ഓഫിസിലേക്കും നിരവധി പേരാണ് വിളിച്ചത്. ഇതോടെയാണ് രാത്രി പത്തുമണിക്ക് അഥോറിറ്റി വാർത്താകുറിപ്പ് ഇറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP