Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർക്കു 'ഗവർണർ ഓഫ് കേരള'; മന്ത്രിമാർക്ക് കേരള സർക്കാർ ബോർഡ്; വിവിധ വകുപ്പുകളുടെ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' വേണ്ട: വാഹനങ്ങളിലെ ബോർഡ് പ്രദർശനത്തിന് നിർദ്ദേശങ്ങളായി; പരാതിയുണ്ടെങ്കിൽ ഫോട്ടോയെടുത്തോ വാട്‌സ്ആപ്പ് വഴിയോ അറിയിക്കാം

ഗവർണർക്കു 'ഗവർണർ ഓഫ് കേരള'; മന്ത്രിമാർക്ക് കേരള സർക്കാർ ബോർഡ്; വിവിധ വകുപ്പുകളുടെ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' വേണ്ട: വാഹനങ്ങളിലെ ബോർഡ് പ്രദർശനത്തിന് നിർദ്ദേശങ്ങളായി; പരാതിയുണ്ടെങ്കിൽ ഫോട്ടോയെടുത്തോ വാട്‌സ്ആപ്പ് വഴിയോ അറിയിക്കാം

തിരുവനന്തപുരം: വാഹനങ്ങളിൽ ബോർഡ് പ്രദശിപ്പിക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങളിലും അതത് വാഹനങ്ങൾക്ക് അനുവദിച്ചു നൽകിയിട്ടുള്ള രജിസ്‌ട്രേഷൻ മാർക്ക് പ്രദർശിപ്പിക്കണം.

രജിസ്റ്റർ നമ്പർ മറയ്ക്കുന്ന രീതിയിലുള്ള ഔദ്യോഗിക ബോർഡുകൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ പാടില്ല. കേരള ഗവർണർ ഉപയോഗിക്കുന്ന വാഹനത്തിന്റെ മുൻവശത്തും പുറകുവശത്തും GOVERNOR OF KERALA എന്നെഴുതിയ ബോർഡ് പ്രദർശിപ്പിക്കാം.

സംസ്ഥാന മന്ത്രിമാർക്കും, തത്തുല്യ പദവി വഹിക്കുന്നവർക്കും നൽകിയിട്ടുള്ള വാഹനത്തിന്റെ മുൻവശത്തും, പുറകുവശത്തും വാഹനത്തിന് നൽകിയിട്ടുള്ള ക്രമനമ്പറിനൊപ്പം Kerala State കേരള സർക്കാർ എന്നെഴുതിയ ബോർഡ് പ്രദർശിപ്പിക്കാം. ബോർഡിന്റെ നിറം ചുമപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബോർഡിന് 30X10 സെന്റിമീറ്റർ വലുപ്പവും അക്ഷരങ്ങൾക്ക് 60 മില്ലിമീറ്റർ ഉയരവും എട്ട് മില്ലിമീറ്റർ കനവും ഉണ്ടായിരിക്കണം.

പാർലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും അവർക്ക് സ്വന്തമായിട്ടുള്ളതോ, അവർ ഉപയോഗിക്കുന്നതോ ആയ വാഹനത്തിന്റെ മുൻവശത്തും, പുറകുവശത്തും യഥാക്രമം MP എംപി, MLA എംഎ‍ൽഎ. എന്നെഴുതിയ ബോർഡ് പ്രദർശിപ്പിക്കാം. ബോർഡിന്റെ നിറം ചുമപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബോർഡിന് 25X10 സെന്റിമീറ്റർ വലുപ്പവും അക്ഷരങ്ങൾക്ക് 60 മില്ലിമീറ്റർ ഉയരവും എട്ട് മില്ലിമീറ്റർ കനവും ഉണ്ടായിരിക്കണം.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ജില്ലാ കളക്ടർമാർ ഉപയോഗിക്കുന്നതുമായ വാഹനങ്ങളുടെ മുൻവശത്തും പുറകുവശത്തും Collector ജില്ലാ കളക്ടർ എന്നെഴുതിയ ബോർഡ് പ്രദർശിപ്പിക്കാം. ബോർഡിന്റെ നിറം ചുമപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബോർഡിന് 30 X 10 സെന്റിമീറ്റർ വലുപ്പവും അക്ഷരങ്ങൾക്ക് 40 മില്ലിമീറ്റർ ഉയരവും എട്ട് മില്ലിമീറ്റർ കനവും ഉണ്ടായിരിക്കണം. കേന്ദ്രസംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഭരണഘടനാപരമായ അധികാരസ്ഥാപനങ്ങൾ, നിയമപരമായ കമ്മീഷനുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ വകുപ്പിന്റെയോ, അധികാര സ്ഥാപനത്തിന്റെയോ, ബോർഡിന്റെയോ പേര് രേഖപ്പെടുത്തിയ ബോർഡ് പ്രദർശിപ്പിക്കാം. ബോർഡിന്റെ നിറം ചുമപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബോർഡിന് 30 X 10 സെന്റിമീറ്റർ വലുപ്പവും അക്ഷരങ്ങൾക്ക് 400 മില്ലിമീറ്റർ ഉയരവും എട്ട് മില്ലിമീറ്റർ കനവും ഉണ്ടായിരിക്കണം. Kerala State കേരള സ്റ്റേറ്റ് എന്ന ബോർഡ് പാടില്ല.

ഈ സ്ഥാപനങ്ങളുടെ തലവന്മാർ ഉപയോഗിക്കുന്ന വാഹനത്തിന്റെ മുൻവശത്തും പുറകുവശത്തും തലവന്റെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോർഡ് പ്രദർശിപ്പിക്കാം. ബോർഡിന്റെ നിറം ചുമപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബോർഡിന് 25X10 സെന്റിമീറ്റർ വലുപ്പവും അക്ഷരങ്ങൾക്ക് 40 മില്ലിമീറ്റർ ഉയരവും എട്ട് മില്ലിമീറ്റർ കനവും ഉണ്ടായിരിക്കണം.

പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, ദേശസാൽകൃത ബാങ്കുകൾ, ഹൈക്കോടതി ബോർഡ് പ്രദർശിപ്പിക്കാൻ അനുവാദം നൽകിയിട്ടുള്ള സ്ഥാപനങ്ങൾ എന്നിവ മുൻവശത്തും പുറകുവശത്തും സ്ഥാപനത്തിന്റെ പേർ സൂചിപ്പിക്കുന്ന ബോർഡ് പ്രദർശിപ്പിക്കാം. പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവ മേൽപറഞ്ഞ ബോർഡിനു താഴെയായി A State Government Undertaking അല്ലെങ്കിൽ A Cetnral Government Undertaking എന്നെഴുതിയ ബോർഡ് കൂടി പ്രദർശിപ്പിക്കണം. Kerala State എന്ന ബോർഡ് പാടില്ല. ബോർഡിന്റെ നിറം ഇളം നീലയും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബാർഡിന് 30 x 10 സെന്റിമീറ്റർ വകുപ്പവും, അക്ഷരങ്ങൾക്ക് 40 മില്ലി മീറ്റർ ഉയരവും ആറ് മില്ലി മീറ്റർ കനവും ഉണ്ടായിരിക്കണം.

യൂണിവേഴ്‌സിറ്റികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ മുൻവശത്തും, പുറകുവശത്തും യൂണിവേഴ്‌സിറ്റിയുടെ പേര് സൂചിപ്പിക്കുന്നതും യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ മുൻവശത്തും പുറകു വശത്തും അവരുടെ പദവി സൂചിപ്പിക്കുന്നതുമായ ബോർഡ് മാത്രം പ്രദർശിപ്പിക്കാം. ബോർഡിന്റെ നിറം ഇളം നീലയും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബോർഡിന് 30 x 10 സെന്റി മീറ്റർ വലുപ്പവും, അക്ഷരങ്ങൾക്ക് 40 മില്ലി മീറ്റർ ഉയരവും ആറ് മില്ലി മീറ്റർ കനവും ഉണ്ടായിരിക്കണം.

കേരള ഹൈക്കോടതിയിലെ ഓഫീസർമാർ, ഹൈക്കോടതിയിലെ കേന്ദ്ര ഗവൺമെന്റ് കൗൺസൽമാർ, ജുഡീഷ്യൽ ഓഫീസർമാർ, ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി പദവി വഹിക്കുന്നവർ, അതിനുമേലെയുള്ള പദവി വഹിക്കുന്നവർ, പെർമനന്റ് ലോക് അദാലത്ത് ചെയർമാൻ എന്നിവരുടെ സ്വന്തം വാഹനങ്ങളിൽ അവരുടെ പദവി സൂചിപ്പിക്കുന്ന ബോർഡ് വാഹനത്തിന്റെ മുൻവശത്തും പുറകുവശത്തും പ്രദർശിപ്പിക്കാം. പെർമനന്റ് ലോക് അദാലത്ത് ചെയർമാന് ഈ പദവി വഹിക്കുന്ന കാലമത്രയും മാത്രമേ ബോർഡ് പ്രദർശിപ്പിക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുകയുള്ളൂ. ബോർഡിന്റെ നിറം ചുമപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബോർഡിന് 30 x 10 സെന്റീ മീറ്റർ വലുപ്പവും അക്ഷരങ്ങൾക്ക് 40 മില്ലിമീറ്റർ ഉയരവും ആറ് മില്ലിമീറ്റർ കനവും ഉണ്ടായിരിക്കണം.

ഈ നിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ എല്ലാ എൻഫോഴ്‌സ്‌മെന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരും ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരും സ്വീകരിക്കണം. അനധികൃതമായി Kerala State എന്ന ബോർഡും വയ്ക്കുവാൻ പാടില്ല. ചട്ട വിരുദ്ധമായി ബോർഡ് പ്രദർശിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ ബോർഡ് നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതും ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കും. ഇതിനു വിപരീതമായി ഏതെങ്കിലും വാഹനത്തിൽ ബോർഡ് പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ഫോട്ടോ എടുത്തോ വാട്‌സ് ആപ്പ് വഴിയോ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP