Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറ് രൂപയുമായി നഗരം കാണാനിറങ്ങിയ വിദ്യാർത്ഥി തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞത് സമർത്ഥമായി; പൊലീസിന്റെ ചോദ്യം ചെയ്യലിൽ കള്ളക്കഥ പൊളിഞ്ഞതോടെ അമ്മയെ കാണണമെന്ന് പറഞ്ഞ് കരച്ചിൽ; സ്‌കൂൾ കട്ട് ചെയ്ത് ഐമാളിലും കറങ്ങി ഭക്ഷണവും കഴിച്ച വീട്ടിൽ തിരികെയെത്തിയ വിരുതന്റെ കഥയിങ്ങനെ  

നൂറ് രൂപയുമായി നഗരം കാണാനിറങ്ങിയ വിദ്യാർത്ഥി തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞത് സമർത്ഥമായി; പൊലീസിന്റെ ചോദ്യം ചെയ്യലിൽ കള്ളക്കഥ പൊളിഞ്ഞതോടെ അമ്മയെ കാണണമെന്ന് പറഞ്ഞ് കരച്ചിൽ; സ്‌കൂൾ കട്ട് ചെയ്ത് ഐമാളിലും കറങ്ങി ഭക്ഷണവും കഴിച്ച വീട്ടിൽ തിരികെയെത്തിയ വിരുതന്റെ കഥയിങ്ങനെ   

രഞ്ജിത് ബാബു

കണ്ണൂർ: വീട്ടുകാരറിയാതെ നാടുചുറ്റാനിറങ്ങിയ വിരുതൻ കയ്യിലെ പണം തീർന്നപ്പോൾ തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞ് പൊലീസിനെ വലച്ചു. ചെമ്പത്തൊട്ടിയിലെ ഒരു ഹയർസെക്കന്ററി സ്‌ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കഥയിലെ നായകൻ. വിദ്യാർത്ഥി കെട്ടിച്ചമച്ച കഥ ഇങ്ങിനെ. ഇന്നലെ രാവിലെ സ്‌ക്കൂളിലേക്ക് പോവുകയായിരുന്നു താൻ. ചെമ്പൻതൊട്ടി ടൗണിൽ വെച്ച് ജീപ്പിലെത്തിയ ഒരു സംഘം തന്നെ ബലമായി പിടിച്ച് ജീപ്പിൽ കയറ്റി. ഏതോ ദ്രാവകം മുക്കിയ പഞ്ഞി മൂക്കിൽ വെച്ചു. അതോടെ താൻ ബോധരഹിതനായി. വൈകീട്ട് മൂന്ന് മണിയോടെയാണ് തനിക്ക് ബോധം തിരിച്ച് കിട്ടിയത്. ആ സമയം ജീപ്പ് തളിപ്പറമ്പ് മന്നക്ക് സമീപം എത്തിയിരുന്നു. മന്നയിലെ ട്രാഫിക് സിഗ്നൽ പോയന്റിൽ ജീപ്പ് ഗ്രീൻ സിഗ്നൽ കാത്തു നിൽക്കുയായിരുന്നു. അതിനിടയിൽ തട്ടിക്കൊണ്ടു പോയവരുടെ കണ്ണുവെട്ടിച്ച് താൻ ജീപ്പിൽ നിന്നും പുറത്ത് ചാടി. ഇതാണ് കുട്ടി മെനഞ്ഞ കഥ.

എന്നാൽ ഈ വിരുതൻ വേഗത്തിൽ ഓടി സീതിസാഹിബ് സ്‌ക്കൂളിന് സമീപത്തു കൂടെ തളിപ്പറമ്പ് മദ്രസയിലെത്തി. ഓടിക്കിതച്ചെത്തിയ വിദ്യാർത്ഥിയിൽ നിന്ന് മദ്രസ അധികൃതർ വിവരം ആരാഞ്ഞു. അതോടെ മദ്രസക്കാർ വിദ്യാർത്ഥിയുടെ വീട്ടിൽ ഫോൺ വിളിച്ച് മാതാവിനോട് വിവരം പറഞ്ഞു. അതുവരെ മദ്രസയിൽ കുട്ടിയെ പിടിച്ച് നിർത്തി. ഉമ്മ എത്തിയ ഉടൻ കുട്ടിയേയും കൂട്ടി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തി. അതുവരേയും കുട്ടിയുടെ കഥയിൽ വിശ്വസിക്കുകയായിരുന്നു എല്ലാവരും. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഉമ്മ വിവരം ധരിപ്പിച്ചു. അതോടെ പൊലീസ് ഒന്നര മണിക്കൂറോളം കുട്ടിയെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് കഥ പുറത്തായത്.

രാവിലെ സ്‌ക്കൂളിൽ പോകാതെ നൂറ് രൂപയുമായി വിദ്യാർത്ഥി തളിപ്പറമ്പിലെത്തുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ബസ്സ് കയറി നഗരം ചുറ്റുകയും ഒരു മാളിൽ കറങ്ങി ഭക്ഷണം കഴിക്കുകയും ചെയ്തു. തിരിച്ച് തളിപ്പറമ്പിലെത്തിയപ്പോൾ കയ്യിൽ ഒരു രൂപ മാത്രമാണ് ശേഷിച്ചത്. ആ കാശുകൊണ്ട് ചെമ്പത്തൊട്ടിയിലേക്ക് തിരിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ തളിപ്പറമ്പിൽ കുടുങ്ങിയ കുട്ടി ഉമ്മയെ വിളിച്ച് വരുത്തി നാട്ടിലേക്കെത്താനുള്ള വെപ്രാളത്തിൽ തിരക്കഥ മെനയുകയായിരുന്നു. താൻ കെട്ടുകഥ സൃഷ്ടിച്ചത് പൊളിയുമെന്നായപ്പോൾ വിദ്യാർത്ഥി ഇങ്ങിനെ ഒരു കഥ മെനഞ്ഞതാണെന്ന് സമ്മതിച്ചു. തുടർന്ന് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതോടെ പൊലീസ് മാതാവിനൊപ്പം കുട്ടിയെ വിട്ടയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP