Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് മരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പിണറായി സർക്കാർ; പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങൾ വെട്ടിമാറ്റും; ഹരിത കേരളം ലക്ഷ്യമിടുന്നത് ജലസമൃദ്ധി വീണ്ടെടുക്കൽ

ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് മരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പിണറായി സർക്കാർ; പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങൾ വെട്ടിമാറ്റും; ഹരിത കേരളം ലക്ഷ്യമിടുന്നത് ജലസമൃദ്ധി വീണ്ടെടുക്കൽ

തിരുവനന്തപുരം : ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് മുതലായ മരങ്ങൾ ഇനി സംസ്ഥാനത്ത് വച്ചു പിടിപ്പിക്കില്ല. സംസ്ഥാനത്ത് സർക്കാർ ഭൂമിയിലുള്ള ഇത്തരം മരങ്ങൾ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടുന്നു. പരിസ്ഥിതി ദിനമായ ജൂൺ 5ന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും. ഇതേ ദിവസം തന്നെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്ന പരിപാടിക്കും തുടക്കമാകും.

വനം വകുപ്പും കൃഷി വകുപ്പും ചേർന്നാണ് വൃക്ഷത്തൈകൾ ഒരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് വിദ്യാലയങ്ങൾ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവ വഴിയും വൃക്ഷത്തൈകൾ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനങ്ങളെടുത്തത്.

പദ്ധതിക്കു വേണ്ടി 72 ലക്ഷം വൃക്ഷത്തൈകൾ വനംവകുപ്പ് തയാറാക്കിക്കഴിഞ്ഞു. 5 ലക്ഷം തൈകൾ കൃഷി വകുപ്പും വളർത്തിയിട്ടുണ്ട്. ബാക്കി 23 ലക്ഷം തൈകൾ കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണത്തോടെ ഉടനെ തയാറാക്കും. തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. 40 ലക്ഷം മരങ്ങൾ സ്‌കൂൾ വിദ്യാർത്ഥികൾ വഴിയാണ് വിതരണം ചെയ്യുന്നത്. ഓരോ വിദ്യാർത്ഥിക്കും ഓരോ മരം. അവ കുട്ടികൾ വീട്ടുമുറ്റത്ത് വളർത്തി പരിപാലിക്കണമെന്നാണ് നിർദ്ദേശം.

വീട്ടുമുറ്റത്ത് മരം വളർത്താൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് സ്‌കൂൾ വളപ്പിലോ പൊതുസ്ഥലത്തോ മരം വളർത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും. കുട്ടികൾ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകാനും ഉദ്ദേശിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകുന്ന പരിപാടി 'മരക്കൊയ്ത്ത്' എന്ന പേരിലാണ് നടപ്പാക്കുന്നത്. വൃക്ഷത്തൈകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളർത്തണമെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP