Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള സർവ്വകലാശാലയിൽ വൻ കൃത്രിമം; വിവിധ പരീക്ഷകളിൽ തോറ്റ നിരവധി വിദ്യാർത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചു

കേരള സർവ്വകലാശാലയിൽ വൻ കൃത്രിമം; വിവിധ പരീക്ഷകളിൽ തോറ്റ നിരവധി വിദ്യാർത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൻ കൃത്രിമം. വിവിധ പരീക്ഷകളിൽ തോറ്റ നൂറു കണക്കിനു വിദ്യാർത്ഥികളെ കംപ്യൂട്ടർ ശൃംഖലയിൽ കൃത്രിമം കാട്ടി ജയിപ്പിച്ചു. 2016 ജൂൺ മുതൽ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണു മോഡറേഷൻ മാർക്ക് കൃത്രിമമായി കൂട്ടി നൽകി വിദ്യാർത്ഥികളെ വ്യാപകമായി ജയിപ്പിച്ചത്.

പരീക്ഷാ വിഭാഗത്തിൽനിന്നു കഴിഞ്ഞ വർഷം സ്ഥലം മാറിപ്പോയ വനിതാ ഡപ്യൂട്ടി രജിസ്റ്റ്രാറുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചായിരുന്നു കൃത്രിമം. ഇവരെ സസ്‌പെൻഡ് ചെയ്തു സംഭവം ഒതുക്കാനുള്ള ശ്രമത്തിലാണു സർവകലാശാല. പരീക്ഷാ വിഭാഗത്തിലെത്തന്നെ ചില ജീവനക്കാരാണു കൃത്രിമം കാട്ടിയതെന്നാണു സൂചന. ബിഎ, ബികോം, ബിബിഎ, ബിസിഎ ഫലങ്ങളിലും എൽഎൽബി, ബിടെക് പുനർമൂല്യനിർണയത്തിലും കൃത്രിമം നടന്നതായി കണ്ടെത്തി.

16 പരീക്ഷകളിലായി 76 മാർക്ക് മോഡറേഷൻ നൽകാനായിരുന്നു പാസ്‌ബോർഡിന്റെ ശുപാർശ. ഇതുപ്രകാരം ഫലവും പ്രസിദ്ധീകരിച്ചു. പിന്നീടാണ് മോഡറേഷൻ 132 മാർക്ക് എന്നു തിരുത്തിയത്. അതനുസരിച്ച് എല്ലാ പരീക്ഷകളുടെയും മാർക്കുകൾ മാറ്റി. 2016 ൽ ഒന്നാം സെമസ്റ്റർ തോറ്റ മിക്കവരും ഈ തിരിമറിയിലൂടെ ജയിച്ചു കയറി. തോറ്റ ചിലർ തിരിമറിയെക്കുറിച്ചറിയാതെ വീണ്ടും പരീക്ഷയെഴുതാൻ അപേക്ഷിച്ചപ്പോൾ ഇവർ ജയിച്ചതായി ചൂണ്ടിക്കാട്ടി സർവകലാശാല അപേക്ഷ നിരസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP