Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാൻ കേരള വാട്ടർ അഥോറിറ്റി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം തുറന്നു; അടിയന്തര ആവശ്യത്തിന് വിളിക്കാൻ ഈ നമ്പറുകൾ ഉപയോഗിക്കുക

ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാൻ കേരള വാട്ടർ അഥോറിറ്റി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം തുറന്നു; അടിയന്തര ആവശ്യത്തിന് വിളിക്കാൻ ഈ നമ്പറുകൾ ഉപയോഗിക്കുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാൻ കേരള വാട്ടർ അഥോറിറ്റി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം തുറന്നു. 8281616255, 8281616256, 8281616257,18004255313, 8289940616, എന്നിവയാണ് വെള്ളയമ്പലം വാട്ടർ അഥോറിറ്റി ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പറുകൾ.

9495998258 എന്ന വാട്‌സാപ്പ് നമ്പരും പ്രവർത്തനസജ്ജമാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ചീഫ് എൻജിനീയർമാരുടെ ഓഫിസിലും എല്ലാ ജില്ലാ സർക്കിൾ ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. 8547638230(തിരുവനന്തപുരം), 0484 2361369(കൊച്ചി), 8281597985(കോഴിക്കോട്) എന്നിവയാണ് ചീഫ് എൻജിനീയർ ഓഫിസുകളിലെ കൺട്രോൾ റൂം നമ്പറുകൾ.

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ ജില്ലാഭരണകൂടവുമായും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് കുടിവെള്ളമെത്തിക്കാൻ അഥോറിറ്റി ഉദ്യോഗസ്ഥർ കൂടി അംഗങ്ങളായ ജലസംഘങ്ങൾ പ്രവർത്തിക്കും. ഇതിനായി എല്ലാ ജില്ലകളിലും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ നോഡൽ ഓഫിസർമാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

നോഡൽ ഓഫിസർമാരുടെ മൊബൈൽ നമ്പരുകൾ:

തിരുവനന്തപുരം-9447797878,

കൊല്ലം-8547638018,

പത്തനംതിട്ട-8547638027,

ആലപ്പുഴ-8547638043,

കോട്ടയം-8547638029,

ഇടുക്കി-8547638451,

എറണാകുളം-9496044422,

തൃശൂർ-8547638071,

പാലക്കാട് 8547638023,

മലപ്പുറം-8547638062,

കോഴിക്കോട് 8547638024,

വയനാട് 8547638058,

കണ്ണൂർ 8547638025,

കാസർകോട് 8547638039.

എത്തിപ്പെടാൻ കഴിയുന്ന എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളമെത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ടാങ്കർ ലോറിക്കോ മറ്റു വാഹനങ്ങൾക്കോ ചെന്നെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ വഞ്ചി, ബോട്ട് മാർഗങ്ങളിലൂടെ കുടിവെള്ളമെത്തിക്കാനും ശ്രമിക്കും. ജലവിതരണശൃംഖലയുള്ള സ്ഥലങ്ങളിൽ മാത്രമായൊതുക്കാതെ കേരളമാകെ കുടിവെള്ളമെത്തിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയും പ്രളയവും മൂലം സംസ്ഥാനത്ത് ശുദ്ധജലവിതരണത്തിൽ കുറവുവരുത്തേണ്ടി വന്നിട്ടുണ്ട്. ജലശുദ്ധീകരണശാലകൾക്ക് കൈകാര്യം ചെയ്യാവുന്നതിലധികമുള്ള കലക്ക്, പമ്പ് ഹൗസുകൾ വെള്ളത്തിനടിയിലാകുന്നത്, പൈപ്പുകളുടെ സ്ഥാനചലനം, വൈദ്യുതി തകരാറ് എന്നിവ കാരണം ജലശുദ്ധീകരണത്തിൽ 30 ശതമാനം കുറവുവന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ശുദ്ധജലം നിയന്ത്രിച്ച് ഉപയോഗിക്കണമെന്നും വാട്ടർ അഥോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രളയജലം താഴുന്നതോടുകൂടി പ്രവർത്തനരഹിതമായ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കുന്നതാണ്.

പ്രളയബാധിത സാഹചര്യത്തിൽ കുടിവെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരിമിതപ്പെടുത്താനും വാട്ടർ അഥോറിറ്റി അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP