Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് സിനിമയെ വെല്ലും വിവാഹം; മുഹുർത്തത്തിന് മണിക്കൂറുകൾക്ക് മുൻപ് വരൻ മുങ്ങി; പകച്ച് നിന്ന വധുവിനും കുടുംബത്തിനും ജീവിതം തിരികെ നൽകി സഹോദരന്റെ ഉറ്റ സുഹൃത്ത്; ധീരത സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുമെന്ന് സോഷ്യൽ മീഡിയ

ഇത് സിനിമയെ വെല്ലും വിവാഹം; മുഹുർത്തത്തിന് മണിക്കൂറുകൾക്ക് മുൻപ് വരൻ മുങ്ങി; പകച്ച് നിന്ന വധുവിനും കുടുംബത്തിനും ജീവിതം തിരികെ നൽകി സഹോദരന്റെ ഉറ്റ സുഹൃത്ത്; ധീരത സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

പന്തളം: പന്തളത്ത് കഴിഞ്ഞ ദിവസം നടന്നത് സിനിമയ വെല്ലും വിവാഹം. ദിലീപിന്റെ മീനത്തിൽ താലികെട്ടെന്ന ചിത്രത്തിന്റെ വിവാഹ സീനായിരുന്നു ഇന്നലെ പന്തളത്തെ ഒരു ക്ഷേത്രത്തിൽ അരങ്ങേറിയത്. സിനിമയിൽ സ്ത്രീധന വിഷയത്തിലാണ് കല്യാണം മുടങ്ങിയതെങ്കിൽ ഇവിടെ വിവാഹത്തിന്റെ മണിക്കൂറുകൾക്ക് മുൻപ് വരൻ മുങ്ങിയതാണ് വിഷയം.

നിശ്ചയിച്ച വിവാഹത്തിനു വരൻ എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോൾ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരൻ താലിചാർത്തുകയായിരുന്നു. യുവാവിന്റെ ധീരതയും നല്ല മനസും ഒരു പെൺകുട്ടിയുടെയും കുടുംബത്തിന്റെ ജീവിതം തന്നെയാണ് തിരിച്ചു നൽകിയിരിക്കുന്നത്. കുരമ്പാല തെക്ക് കാഞ്ഞിരമുകളിൽ മധുവിന്റെ മകൾ മായയുടെ വിവാഹമാണ് ഇന്നലെ പകൽ 11.40നും 12 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ നിശ്ഛയിച്ചിരുന്നത്. ഇതിൽ നിന്നാണ് വരൻ നൈസായി മുങ്ങിയത്. കാരണം എന്താണെന്ന് വ്യക്തമല്ല.

താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മൂഹൂർത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോൾ വരൻ വീട്ടിൽ നിന്ന് രാവിലെ മുങ്ങിയതായി അറിഞ്ഞു. വരനും കൂട്ടരും എത്താതായതോടെ ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകി. പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ വരനെ രാവിലെ മുതൽ കാണാനില്ല എന്ന് വ്യക്തമായി.

പ്രതിസന്ധി മറികടക്കാൻ പോംവഴികൾ തേടി. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ. ജ്യോതികുമാർ മുൻകൈ എടുത്ത് വിവാഹത്തിന് തയ്യാറായ കുടുംബസുഹൃത്തിന്റെ സഹോദരൻ സുധീഷുമായി വിവാഹം ഉറപ്പിച്ചു. തുടർന്ന് കാര്യങ്ങൾ പെട്ടെന്ന് നടന്നു. നിശ്ചയിച്ച മൂഹുർത്തത്തിൽ നിന്ന് അൽപം മാറിയെങ്കിലും അന്നത്തെ ദിനവസം തന്നെ വിവാഹം നടന്നു. പൂഴിക്കാട് പൊയ്കകുറ്റിയിൽ ജാനകിയമ്മയുടെ മകനാണ് സുധീഷ്. വൈകുന്നേരം മൂന്നിന് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തിൽ വച്ചു തന്നെ വിവാഹം നടത്തി. വിഭവസമൃദ്ധമായ സദ്യയും എല്ലാവർക്കും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP