Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; പിന്നിലായത് തമിഴ്‌നാട് മുതൽ ഗുജറാത്ത് വരെ; പട്ടിക തയ്യാറാക്കിയത് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ച്; മധ്യപ്രദേശും ബിഹാറും ഏറ്റവും പിന്നിലുള്ള പട്ടികയിൽ കേരളത്തിന് തൊട്ട് പിന്നിൽ തമിഴ്‌നാട്

ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; പിന്നിലായത് തമിഴ്‌നാട് മുതൽ ഗുജറാത്ത് വരെ; പട്ടിക തയ്യാറാക്കിയത് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ച്; മധ്യപ്രദേശും ബിഹാറും ഏറ്റവും പിന്നിലുള്ള പട്ടികയിൽ കേരളത്തിന് തൊട്ട് പിന്നിൽ തമിഴ്‌നാട്

ബാംഗ്ലൂർ: കേരളം പലപ്പോഴും രാജ്യത്തിന് മാതൃകയാണെന്ന് പറയാറുണ്ട്. എതിർത്തും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളും ഈ വിഷയത്തിലുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡെക്സ് 2018 ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് കേരളം ഈ പട്ടികയിൽ ഒന്നാമതെത്തുന്നത് എന്നാണ് റിപ്പോർട്ട്.

തമിഴ്‌നാട്, തെലങ്കാന, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയത്. രണ്ട് കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ വലിയ സംസ്ഥാനങ്ങളെന്നും മറ്റുള്ളവയെ ചെറിയ സംസ്ഥാനങ്ങളെന്നും തരം തിരിച്ചിരുന്നു. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഹിമാചൽ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി. നാഗാലാൻഡ്, മണിപ്പുർ, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിൽ.

അടിസ്ഥാന സൗകര്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യ സുരക്ഷിതത്വം, ക്രമസമാധാനം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം തുടങ്ങിയവ പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. സർക്കാർ കണക്കുകളെ മാത്രമാണ് ആശ്രയിച്ചിട്ടുള്ളതെന്നും പി.എ.സി അവകാശപ്പെടുന്നു. കുട്ടികൾക്ക് മികച്ച ജീവിത സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം, ഹിമാചൽപ്രദേശ്, മിസോറം എന്നീ സംസ്ഥാനങ്ങൾ ആദ്യസ്ഥാനങ്ങളിലെത്തി.

വികസന രംഗത്തെ വെല്ലുവിളികൾ ഇന്ത്യ ഗൗരവമായി നേരിടേണ്ടതുണ്ടെന്ന് ബെഗളൂരുവിൽ നടന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കൂടിയായ പബ്ലിക് അഫയേഴ്സ് സെന്റർ ചെയർമാൻ കെ കസ്തൂരിരംഗൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP