Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളത്തെ രഹസ്യങ്ങൾ തേടി ഇനി വനിതാ പൊലീസും; വനിതകളുടെ സാന്നിധ്യം തീരെയില്ലാത്ത രഹസ്യ പൊലീസിൽ പരീക്ഷണാടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത് മൂന്ന് വനിതാ പൊലീസുകാരെ: രഹസ്യ പൊലീസാകാൻ സ്ത്രീകളെ തിരഞ്ഞെടുത്തത് താൽപ്പര്യമറിയിച്ച ഉദ്യോഗസ്ഥരിൽ നിന്നും ഇന്റർവ്യൂ നടത്തി

എറണാകുളത്തെ രഹസ്യങ്ങൾ തേടി ഇനി വനിതാ പൊലീസും; വനിതകളുടെ സാന്നിധ്യം തീരെയില്ലാത്ത രഹസ്യ പൊലീസിൽ പരീക്ഷണാടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത് മൂന്ന് വനിതാ പൊലീസുകാരെ: രഹസ്യ പൊലീസാകാൻ സ്ത്രീകളെ തിരഞ്ഞെടുത്തത് താൽപ്പര്യമറിയിച്ച ഉദ്യോഗസ്ഥരിൽ നിന്നും ഇന്റർവ്യൂ നടത്തി

ആലുവ: പുരുഷന്മാർ മാത്രമുണ്ടായിരുന്ന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് ഇനി മുതൽ വനിതാ പൊലീസുകാരും. എറണാകുളം റൂറൽ ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ വനിതാ പൊലീസുകാരെ രഹസ്യാന്വേഷണത്തിലെ ഫീൽഡ് ഡ്യൂട്ടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന് വനിതാ പൊലീസുകാരെയാണ് സ്‌പെഷ്യൽ ബ്രാഞ്ചിൽ നിയമിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി എ.വി. ജോർജ് ആണ് ഒരു പരീക്ഷണം എന്ന നിലയിൽ ഇവരെ നിയമിച്ചത്. ഈ മേഖലയിൽ വനിതകളുടെ സാന്നിധ്യം തീരെയില്ല. ഇതാദ്യമായാണ് റൂറൽ ജില്ലയിൽ വനിതകൾ ആ മേഖലയിൽ ജോലിചെയ്യുന്നത്.

ജോലിചെയ്യുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ നടക്കുന്ന എല്ലാ സംഭവങ്ങളും രഹസ്യമായി അന്വേഷിച്ച് തത്സമയം റിപ്പോർട്ട് സമർപ്പിക്കേണ്ട ജോലിയാണ് ഇവർക്കുള്ളത്.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ മേൽനോട്ടത്തിലാണ് ജോലി. സ്പെഷ്യൽ ബ്രാഞ്ചിലെ ഫീൽഡ് ഡ്യൂട്ടിക്ക് താല്പര്യമറിയിച്ച വനിതാ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്റർവ്യൂ നടത്തിയാണ് മൂന്ന് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്.

ശുഭപ്രതീക്ഷയോടെയാണ് ഈ നിയമനമെന്ന് റൂറൽ എസ്‌പി. പറഞ്ഞു. വിജയകരമാണെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഡ്യൂട്ടിക്കായി നിയമിക്കുമെന്ന് എസ്‌പി. എ.വി. ജോർജ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP