Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരളയാത്രയ്ക്ക് ഇന്ന് തുടക്കം; പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന യാത്ര ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും

കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരളയാത്രയ്ക്ക് ഇന്ന് തുടക്കം;  പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന യാത്ര ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കേരളാ കോൺഗ്രസിന്റെ കേരള യാത്രയ്ക്ക് ഇന്ന് തുടക്കം. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരളയാത്ര പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എംപിയാണ് നയിക്കുക. ഫെബ്രുവരി 15ന് തിരുവനന്തപുരത്തു കേരളയാത്ര സമാപിക്കും. രാവിലെ 11ന് കാസർകോട് ടൗണിൽ പൊതുസമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

പാർട്ടി ചെയർമാൻ കെ.എം.മാണി അധ്യക്ഷത വഹിക്കും. വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യും. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തുമെന്ന് ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP