Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താൻ മലയാളിക്ക് ടൈമില്ല; സംസ്ഥാനത്ത് ഇലക്ടേഴ്‌സ് വേരിഫിക്കേഷൻ പ്രോഗ്രാമിനോട് സഹകരിച്ചത് 14 ശതമാനം വോട്ടർമാർ; തിരഞ്ഞെടുപ്പ് കാർഡിനോട് ആത്മാർഥത പുലർത്തിയവരിൽ മുൻപന്തിയിൽ കൊല്ലക്കാർ; പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് മാറ്റി കളറാക്കാനും അവസരം

വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താൻ മലയാളിക്ക് ടൈമില്ല; സംസ്ഥാനത്ത് ഇലക്ടേഴ്‌സ് വേരിഫിക്കേഷൻ പ്രോഗ്രാമിനോട് സഹകരിച്ചത് 14 ശതമാനം വോട്ടർമാർ; തിരഞ്ഞെടുപ്പ് കാർഡിനോട് ആത്മാർഥത പുലർത്തിയവരിൽ മുൻപന്തിയിൽ കൊല്ലക്കാർ; പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് മാറ്റി കളറാക്കാനും അവസരം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വോട്ടർപട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്നു പരിശോധിക്കാനും തിരുത്താനും അവസരം നൽകുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ടേഴ്‌സ് വെരിഫിക്കേഷൻ പ്രോഗ്രാമിനോട് മലയാളികൾക്ക് വിമുഖത. സംസ്ഥാനത്ത് 14 ശതമാനം പേർ മാത്രമാണ് ഇതിന് തയ്യാറായത്.

രാജ്യത്ത് ഗോവമാത്രമാണ് ഇക്കാര്യത്തിൽ 100 ശതമാനം പൂർണത കൈവരിച്ചത്. കേരളത്തിൽ കൊല്ലം ജില്ലയാണ് മുന്നിൽ. വോട്ടർ പട്ടികയിലെ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്താൻ ഇത് മൂന്നാംതവണയാണ് അവസരം ഒരുക്കുന്നത്.

പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് തിരിച്ചറിയൽ കാർഡ് മാറ്റി കളറാക്കാനും അവസരമുണ്ട്. കളർ തിരിച്ചറിയൽ കാർഡിന് www.nvsp.in-ൽ ഫോറം എട്ട് നൽകി കളർ ഫോട്ടോയും രേഖകളും ഓൺലൈൻ വഴി സമർപ്പിക്കാം.

പേരുചേർക്കാം

സ്‌പെഷ്യൽ സമ്മറി റിവിഷൻ 2020-ന്റെ ഭാഗമായി 2002 ജനുവരി ഒന്നിനോ അതിനുമുമ്പോ ജനിച്ചവർക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഈ മാസം 30 വരെ അവസരമുണ്ട്. www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

ചെയ്യേണ്ട വിധം

www.nvsp.in എന്ന വെബ്‌സൈറ്റോ Voter Helpline എന്ന മൊബൈൽ ആപ്പോ ഉപയോഗിക്കാം.

ഇലക്ടേഴ്‌സ് വെരിഫിക്കേഷൻ പ്രോഗ്രാം എന്ന ഭാഗത്ത് ക്ലിക് ചെയ്യുക.

യൂസർ അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ മൊബൈൽ നന്പർ നൽകുക. ഇതിൽ ലഭിക്കുന്ന ഒ.ടി.പി. ടൈപ്പ് ചെയ്യുക. ശേഷം തിരിച്ചറിയിൽ കാർഡ് നമ്പർ, പേര്, ഇ-മെയിൽ വിലാസം, പാസ്വേഡ് എന്നിവ നൽകുക.

വോട്ടറുടെ വിവരങ്ങൾ പേജിൽ തെളിഞ്ഞുവരും. ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.

ഫോട്ടോ എഡിറ്റ് ചെയ്യാൻ കഴിയുന്ന ഭാഗത്ത് ക്ലിക് ചെയ്ത് ഫോട്ടോ മാറ്റം.

ടോൾ ഫ്രീനമ്പർ 1950

താലൂക്ക്, കളക്ടറേറ്റ് എന്നിവിടങ്ങളിലെ വോട്ടർ സഹായ കേന്ദ്രം, അക്ഷയ കേന്ദ്രം, എന്നിവ വഴിയും തിരുത്തലുകൾ നടത്താം. ബൂത്ത്തല ഓഫീസർമാർ വീടുകളിൽ വന്നു പരിശോധന പൂർത്തിയാക്കി പുതിയ തിരിച്ചറിയൽ കാർഡ് വീടുകളിൽ വിതരണം ചെയ്യും. സംശയ നിവാരണത്തിന് ടോൾഫ്രീ നമ്പറായ 1950-ൽ ബന്ധപ്പെടാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP