Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ആദ്യ മെട്രോ പൊലീസ് സ്‌റ്റേഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; മെട്രോ യാത്രക്കാരുടെ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌റ്റേഷനിൽ സിഐയും വനിതാ എസ്‌ഐയുമുൾപ്പടെ 23 അംഗ ഉദ്യോഗസ്ഥർ സേവനം നൽകും; കൃത്യനിർഹണം നടത്തുന്നതിൽ പ്രത്യേക ശ്രദ്ധ വേണമെന്നും പിണറായി

കേരളത്തിലെ ആദ്യ മെട്രോ പൊലീസ് സ്‌റ്റേഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; മെട്രോ യാത്രക്കാരുടെ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌റ്റേഷനിൽ സിഐയും വനിതാ എസ്‌ഐയുമുൾപ്പടെ 23 അംഗ ഉദ്യോഗസ്ഥർ സേവനം നൽകും; കൃത്യനിർഹണം നടത്തുന്നതിൽ പ്രത്യേക ശ്രദ്ധ വേണമെന്നും പിണറായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ പൊലീസ് സ്‌റ്റേഷനായ കൊച്ചി മെട്രോ പൊലീസ് സ്‌റ്റേഷൻ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻ സ്റ്റേഷന്റെ വരവോടെ കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കേസുകളെല്ലാം പുതിയ സ്റ്റേഷന്റെ പരിധിയിലാകും. കളമശേരിയിലുള്ള കുസാറ്റ് മെട്രോ സ്‌റ്റേഷന് അടുത്തു തന്നെയാണ് പുതിയ പൊലീസ് സ്‌റ്റേഷൻ.

മെട്രോ യാത്രക്കാരുടെ പരാതികൾക്ക് ഇനി മിന്നൽ വേഗത്തിൽ തീർപ്പാകുമെന്നും ഉറപ്പ്. ഒരു സിഐ, ഒരു വനിതാ എസ്ഐ അടക്കം മൂന്ന് എസ്ഐമാർ, മൂന്ന് എഎസ്ഐമാർ, 16 പൊലീസുകാർ ഉൾപ്പെടെ 23 പേരെയാണ് മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

കൃത്യനിർവ്വഹണം നടത്താൻ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

പൊലീസ് ചെയ്യുന്ന ഓരോ കാര്യവും ജനങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ നീതിയുക്തമായും നിയമാനുസൃതമായും കൃത്യനിർവഹണം നടത്താൻ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നതിൽ പൊലീസിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎംആർഎൽ എംഡി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡിജിപി ലോക്നാഥ് ബെഹ്റ, ഐജി വിജയ് സാക്കറെ, വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎൽഎ, എം.സ്വരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കൊല്ലം, കാസർഗോഡ് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെയും വിവിധ പൊലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി വേദിയിൽ വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP