Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ലൈംഗിക ചുവയോടെ സംസാരം; മലയാളി യുവാവ് അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് സ്വദേശി ബ്രിജേഷ്; സ്ഥലം മാറ്റിക്കളയുമെന്നും ഭീഷണി

വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ലൈംഗിക ചുവയോടെ സംസാരം; മലയാളി യുവാവ് അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് സ്വദേശി ബ്രിജേഷ്; സ്ഥലം മാറ്റിക്കളയുമെന്നും ഭീഷണി

ബെംഗലൂരു: കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മലയാളി സോഫ്റ്റ്‌വേർ എൻജിനീയർ അറസ്റ്റിലായി. ബെംഗളൂരു ബെമൽ ലേഔട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ബ്രിജേഷ് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ എമിഗ്രേഷൻ എക്‌സിറ്റ് ഗേറ്റിലായിരുന്നു സംഭവം.

സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിലെത്തിയതായിരുന്നു ബ്രിജേഷ്. എമിഗ്രേഷൻ ഉദ്യോഗസ്ഥ യാത്രാരേഖകൾ പരിശോധിക്കുന്നതിനിടെ ബ്രിജേഷ് ഇവരോട് അസഭ്യം പറയുകയും ലൈംഗികച്ചുവയുള്ള വാക്കുകൾ ഉപയോഗിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നല്കിയത്. എന്നാൽ, രേഖകൾ പരിശോധിക്കുന്നത് ഉദ്യോഗസ്ഥ വൈകിപ്പിച്ചെന്നും ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബ്രിജേഷ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP