Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിക്കുന്നതിന് മുമ്പ് വിക്രമൻ മക്കളെ ഫോണിൽ വിളിച്ചറിയിച്ചത് രക്തം ഛർദ്ദിച്ചെന്നും മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും; അച്ഛനെ തേടി ഡൽഹിയിലെത്തിയ മകനോട് വൃന്ദാവൻ ആശ്രമം അധികൃതർ പറഞ്ഞത് മൃതദേഹവും കാത്ത് വിമാനത്തവളത്തിൽ നിൽക്കാൻ; വെച്ചൂർ പശുക്കളുമായി ആശ്രമത്തിലേക്ക് പോയ വിക്രമന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മരിക്കുന്നതിന് മുമ്പ് വിക്രമൻ മക്കളെ ഫോണിൽ വിളിച്ചറിയിച്ചത് രക്തം ഛർദ്ദിച്ചെന്നും മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും; അച്ഛനെ തേടി ഡൽഹിയിലെത്തിയ മകനോട് വൃന്ദാവൻ ആശ്രമം അധികൃതർ പറഞ്ഞത് മൃതദേഹവും കാത്ത് വിമാനത്തവളത്തിൽ നിൽക്കാൻ; വെച്ചൂർ പശുക്കളുമായി ആശ്രമത്തിലേക്ക് പോയ വിക്രമന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ഉത്തർപ്രദേശിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ച സംഭവത്തിൽ ദുരൂഹത. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമനാണ് (55) ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ 16നാണ് കട്ടപ്പനയിൽ നിന്നു മഥുര വൃന്ദാവൻ ആശ്രമത്തിലേക്ക് വെച്ചൂർ പശുക്കളുമായി വിക്രമൻ യാത്ര തിരിച്ചത്. 21 ഡൽഹിയിലെത്തിയ വിക്രമൻ സുഖമില്ലെന്ന വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും എന്നാൽ, ആശുപത്രിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നുമാണ് വിക്രമൻ ഫോണിൽ മക്കളോട് പറഞ്ഞത്. 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചു.

22ന് രാത്രി 9.45 വരെ വിക്രമൻ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുണിനോട് ഡൽഹിയിലെത്താൻ വിക്രമൻ നിർദ്ദേശിച്ചിരുന്നു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ഡൽഹിയിലെത്തി. ഇവിടെ നിന്നും ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോൾ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോൾ മാത്രമാണ് മരണവിവരം അറിയുന്നത്. 24ന് പുലർച്ചെയാണു മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിച്ചത്. വിമാനമാർഗമാണ് പിന്നീട് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യ: രമ. മക്കൾ: അരുൺ, വിദ്യ. മരുമകൻ: പ്രസന്നൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP