Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

' ഉറപ്പില്ലാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക' ; ' സമൂഹ മാധ്യമം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട സമയമാണ് നമുക്ക് മുന്നിലുള്ളത്' ; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി കേരള പൊലീസ്

' ഉറപ്പില്ലാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക' ; ' സമൂഹ മാധ്യമം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട സമയമാണ് നമുക്ക് മുന്നിലുള്ളത്' ; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി കേരള പൊലീസ്

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വർധിച്ചിരിക്കുകയാണ്. പ്രളയവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന സന്ദേശങ്ങളെക്കുറിച്ചും പരാതി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പരിഭ്രാന്തി പരത്തുന്നതും വ്യാജവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു. മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്ന് വരെ വ്യാജ സന്ദേശങ്ങളും ഭീതി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ അഭ്യർത്ഥനയുമായി കേരള പൊലീസ് രംഗത്തെത്തിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. സോഷ്യൽ മീഡിയ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട ദിവസങ്ങളാണ് നമുക്ക് മുന്നിലുള്ളത്. നമ്മുടെ സഹോദരങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം...

1) ഉറപ്പില്ലാത്ത, വെരിഫൈ ചെയ്യാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

2) ദുരന്തമേഖലയിൽ അകപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങൾ ഫോൺ നമ്പറിൽ വിളിച്ചുപരിശോധിച്ച ശേഷം മാത്രം ഫോർവേഡ് ചെയ്യുക.

3) സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ നൽകുന്നവർ ആയത് ലഭിച്ചു കഴിഞ്ഞാൽ ആ വിവരം
അറിയിക്കുകയോ, സന്ദേശങ്ങൾ പിൻവലിക്കുകയോ ചെയ്യുക.

4) കഴിവതും ഔദ്യോഗിക സന്ദേശങ്ങൾ മാത്രം പങ്കുവെക്കുക

5) അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കുക.

തെറ്റായസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.

ഓർക്കുക നമ്മൾ ഒരു ദുരന്തമുഖത്താണു. മുൻ മാതൃകകൾ ഇല്ലാത്ത തരം വലിയൊരു രക്ഷാ പ്രവർത്തനത്തിനിടയിലാണു നാം.
ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാവുക.. ദുരിതബാധിതരെ സഹായിക്കുക. ഉത്തരവാദിത്വത്തോടെ ഒത്തൊരുമിച്ച് നമുക്ക് ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP