Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെവിൻ വധക്കേസിൽ ശിക്ഷാവാദം ഇന്ന്; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ദുരഭിമാനക്കൊലയിൽ വിധി ഉണ്ടായേക്കും; കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പ്രതികൾ; ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ

കെവിൻ വധക്കേസിൽ ശിക്ഷാവാദം ഇന്ന്; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ദുരഭിമാനക്കൊലയിൽ വിധി ഉണ്ടായേക്കും; കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പ്രതികൾ; ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; കെവിൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ സംബന്ധിച്ച വാദം ഇന്ന് കോട്ടയം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കും. സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലപാതകം എന്ന് കോടതി പ്രഖ്യാപിച്ച കേസാണിത്.വാദത്തിന് ശേഷം ഇന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ദിവസമോ പ്രതികൾക്കുള്ള ശിക്ഷ വിധിക്കും. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പേർ കുറ്റക്കാരാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു.

ഇവർക്കെതിരെ 9 വകുപ്പുകൾ അനുസരിച്ചുള്ള കുറ്റം നിലനിൽക്കും. ഈ വകുപ്പുകൾ അനുസരിച്ച് ഏതു ശിക്ഷ നൽകണമെന്നതിനെക്കുറിച്ചാണ് ഇന്നത്തെ വാദം. കൊലക്കുറ്റം (302), തട്ടിക്കൊണ്ടു പോകൽ (364 എ) എന്നീ രണ്ടു വകുപ്പുകൾ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ദുരഭിമാനക്കൊലയെന്നു വിധിച്ചതോടെ കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കുകയും ചെയ്യാം. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം ശിക്ഷ സംബന്ധിച്ചു പ്രതികളുടെ അഭിപ്രായം ആരായും. നീനുവിന്റെ പിതാവ് ചാക്കോ ജോൺ അടക്കം 4 പേരെ വിട്ടയച്ചിരുന്നു. വിധിപ്പകർപ്പ് ലഭിച്ച ശേഷമേ ഇവരെ വിട്ടയച്ചതിനെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കൂ എന്നു പ്രോസിക്യൂഷൻ അറിയിച്ചു.

നീനുവിന്റെ സഹോദരൻ സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി. നിയാസ് മോൻ, ഇഷാൻ ഇസ്മയിൽ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജ്ജാദ്, എൻ നിഷാദ്, ടിറ്റു ജെറോം, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവരാണ് മറ്റു പ്രചതികൾ. എല്ലാ പ്രതികൾക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശൽ, കൊല്ലുമെന്ന ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

സാനു ചാക്കോ, നിയാസ് മോൻ, റിയാസ് ഇബ്രാഹിം കുട്ടി എന്നിവർക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവുമുണ്ട്. ഏഴാം പ്രതി ഷിഫിൻ സജ്ജാദിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം അധികമായി ചുമത്തി. എട്ടാം പ്രതി നിഷാദും പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാനുമാണ് കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചത്. പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.

അതേസമയം, പ്രതികളുടെ പ്രായം കണക്കിലെടുത്തും സ്ഥിരം കുറ്റവാളികൾ അല്ലാത്തതിനാലും ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം വാദിക്കും. ശിക്ഷാ വിധിയുണ്ടായാൽ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. ദുരഭിമാനക്കൊലയ്ക്ക് പ്രത്യേക ശിക്ഷയില്ല. എന്നാൽ അത്തരം കേസുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമായി കണ്ട് പരമാവധി ശിക്ഷ നൽകിയ ചരിത്രമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP